sachin

ഗുവാഹത്തി: സച്ചിൻ ബേബിയുടെ (131) സെ‌ഞ്ച്വറിയുടെ പിൻബലത്തിൽ അസമിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് മികച്ച സ്കോർ. രണ്ടാം ദിനമായ ഇന്നലെ 141/1 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളം 419 റൺസിന് ഓൾഔട്ടായി. 148 പന്ത് നേരിട്ട് 16 ഫോറും 5 സിക്സും ഉൾപ്പെടെയാണ് സച്ചിൻ 131 റൺസ് നേടിയത്. കൃഷ്ണപ്രസാദ് (80), രോഹൻ പ്രേം(50) എന്നിവരും ഇന്നലെ ബാറ്റിംഗിൽ തിളങ്ങി. മക്താറും രാഹുലും അസമിനായി 3 വിക്കറ്റ് വീതം വീഴ്ത്തി. ഇന്നലെ കളിനിറുത്തുമ്പോൾ അസം 14/2 എന്ന നിലയിൽ പതർച്ചയിലാണ്. കേരളത്തേക്കാൾ 405 റൺസ് പിന്നിലാണവർ.