pic

ടെൽ അവീവ്: ഗാസയിൽ ഹമാസിന്റെ പിടിയിൽ തുടരുന്ന 105ഓളം ഇസ്രയേൽ ബന്ദികൾക്കായി മരുന്നുകൾ എത്തിക്കാൻ ധാരണ. സംഘർഷത്തിൽ മദ്ധ്യസ്ഥ ചർച്ചകൾ നടത്തുന്ന ഖത്തറുമായി ഇതു സംബന്ധിച്ച കരാറിൽ ഇസ്രയേൽ ഒപ്പിട്ടു. വരുന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ മരുന്നുകളുടെ വിതരണം ആരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. അതേ സമയം, മരുന്നുകൾ എങ്ങനെ ഗാസയിലെത്തിക്കുമെന്നും കൈമാറ്റം എങ്ങനെയെന്നോ വ്യക്തമാക്കിയിട്ടില്ല. റെഡ് ക്രോസ് മുഖനേയാകാനാണ് സാദ്ധ്യത. അതേ സമയം, ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചിട്ട് ഇന്ന് നൂറ് ദിവസം തികയും. 24 മണിക്കൂറിനിടെ 135 പാലസ്തീനികൾ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടു. 23,700ലേറെ പേരാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്. ഇതിൽ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്.