kk

ചെ​ന്നൈ​:​ ​കു​ട്ടി​ക​ളു​ടെ​ ​അ​ശ്ലീ​ല​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യു​ന്ന​തും​ ​സ്വ​കാ​ര്യ​മാ​യി​ ​കാ​ണു​ന്ന​തും​ ​പോ​ക്‌​സോ​ ​ആ​ക്ടി​ന് ​കീ​ഴി​ലു​ള്ള​ ​കു​റ്റ​കൃ​ത്യ​മാ​യി​ ​കാ​ണാ​നാ​വി​ല്ലെ​ന്ന് ​മ​ദ്രാ​സ് ​ഹൈ​ക്കോ​ട​തി.​ ​അ​ശ്ലീ​ല​ ​ചി​ത്ര​നി​ർ​മ്മാ​ണ​ത്തി​ന് ​കു​ട്ടി​ക​ളെ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ​പോ​ക്‌​സോ​ ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​കു​റ്റ​കൃ​ത്യ​മെ​ന്ന് ​വി​ശ​ദ​മാ​ക്കി​ക്കൊ​ണ്ടാ​ണ് ​ജ​സ്റ്റി​സ് ​ആ​ന​ന്ദ് ​വെ​ങ്കി​ടേ​ഷി​ന്റെ​ ​ഉ​ത്ത​ര​വ്.​ ​അ​ശ്ലീ​ല​ ​വീ​ഡി​യോ​ക​ൾ​ ​മൊ​ബൈ​ലി​ൽ​ ​ക​ണ്ട​തി​ന് ​അ​റ​സ്റ്റ് ​ചെ​യ്ത​ ​യു​വാ​വി​ന്റെ​ ​കേ​സ് ​പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു​ ​കോ​ട​തി.


പോ​ക്‌​സോ​ ​വ​കു​പ്പ് ​പ്ര​കാ​രം​ ​കു​റ്റ​ക​ര​മാ​ക​ണ​മെ​ങ്കി​ൽ​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​കു​ട്ടി​ക​ളെ​ ​അ​ശ്ലീ​ല​ ​ചി​ത്ര​ ​നി​ർ​മ്മാ​ണ​ത്തി​ന് ​ഉ​പ​യോ​ഗി​ക്ക​ണം.​ ​കു​ട്ടി​ക​ളെ​ ​ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള​ള​ ​അ​ശ്ലീ​ല​ ​ദൃ​ശ്യം​ ​ക​ണ്ടു​വെ​ന്ന​ ​ആ​രോ​പ​ണം​ ​ഈ​ ​വ​കു​പ്പി​ന് ​കീ​ഴി​ൽ​ ​കു​റ്റ​കൃ​ത്യ​മ​ല്ല.​ ​പൊ​ലീ​സി​ന് ​ല​ഭി​ച്ച​ ​ക​ത്ത് ​ആ​ധാ​ര​മാ​ക്കി​യാ​ണ് ​യു​വാ​വി​നെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.


മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത് ​കാ​ണു​ന്നു​വെ​ന്നാ​യി​രു​ന്നു​ ​ആ​രോ​പ​ണം.​ ​യു​വാ​വ് ​കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നും​ ​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ ​സ​മാ​ന​മാ​യ​ ​ഒ​രു​ ​കേ​സി​ൽ​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​ഉ​ത്ത​ര​വും​ ​മ​ദ്രാ​സ് ​ഹൈ​ക്കോ​ട​തി​ ​ചൂ​ണ്ടി​ക്കാ​ണി​ച്ചു.