d

തിരുവനന്തപുരം: ടെക്‌നോപാർക്കിൽ ജോലിക്ക് എത്തിയ യുവതികൾക്ക് നേരെ നഗ്നത പ്രദർശനവും ലൈംഗിക ചേഷ്ടയും നടത്തിയ പ്രതി പിടിയിൽ. പോത്തൻകോട് നന്നാട്ടുകാവ് സ്വദേശിയായ എസ്. പ്രദീപാണ് (43) കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ പതിനൊന്നിന് രാവിലെ 8 മണിയോടുകൂടിയായിരുന്നു സംഭവം.ടെക്‌നോപാർക്കിലേക്ക് ജോലിക്ക് പോയ ടെക്കികളായ യുവതിക്ക് നേരെയാണ് ലൈംഗിക ചേഷ്ട നടത്തിയത്. യുവതി ഉടൻ കഴക്കൂട്ടം പോലീസിൽ വിവരം അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.സംഭവമറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെ അറ്റൻഡറാണ് പ്രദീപ്. എസ് ഐമാരായ മിഥുൻ, ശരത്ത്, തുളസീധരൻ നായർ, സിവിൽ പോലീസ് ഓഫീസർ ബിജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.