nila

മാമാങ്കം പൈതൃക യാത്രാ കൂട്ടായ്മയുടെ പതിനേഴാം യാത്ര നിളയുടെ തീരങ്ങളിലൂടെയാണ് .കേരളത്തിന്റെ സാംസ്‌കാരിക,ചരിത്ര ഭൂപടം എടുക്കുകയാണ്. അതിൽ ഏറ്റവും പ്രാധാന്യം ഉള്ള ഇടം നിളയുടെ തീരദേശമാണ് എന്ന് പറയാം. ജനുവരി 13 ,14 തീയതികളിലായിട്ടാണ് 'നിളായനം' എന്ന് പേരിട്ടിരിക്കുന്ന മാമാങ്കത്തിന്റെ പതിനേഴാം യാത്ര നടക്കുന്നത്.

നിളയോര ഗ്രാമത്തിലെ പഴയ തറവാട്ടിൽ കൂട്ടുകുടുംബം എന്ന പോൽ താമസിച്ചു കൊണ്ട്, പൈതൃക തറവാടുകളും മനകളും സന്ദർശിച്ച്, നാടിന്റെ കഥകൾ കേട്ട്, കാവുകളും ക്ഷേത്രങ്ങളും തൊഴുത്, പുരാതന ശിലായുഗ സ്മാരകങ്ങൾ എല്ലാം സന്ദർശിച്ച് കൊണ്ടാണ് ഇക്കുറി മാമാങ്ക യാത്ര നടക്കുന്നത്.

ലോകത്ത് തന്നെ സന്ദർശിക്കാൻ പോകുന്ന സ്ഥലങ്ങൾ യാത്രാംഗങ്ങളെ മുൻകൂട്ടി അറിയിക്കാതെ ,യാത്ര ചെയ്യുന്ന ഒരേ ഒരു സംഘടന മാമാങ്കമാണ്. നാടിന്റെ പൈതൃക,ചരിത്ര വിഷയങ്ങൾ അറിയുന്നതിനോട് ഒപ്പം,പൈതൃക നിർമ്മിതികളുടെ പുനരുദ്ധാരണ വിഷയങ്ങളിലും മാമാങ്കം സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്.