
ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷത്തിൽ പരിഹാരം കാണാത്ത പക്ഷം മറ്റ് ബന്ധങ്ങളിലെ സഹകരണം ചൈന പ്രതീക്ഷിക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്നലെ നാഗ്പൂരിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നയതന്ത്ര തല ചർച്ചകൾ തുടരും. എന്നാൽ ചില വിഷയങ്ങളിൽ ഉടൻ പരിഹാരം കണ്ടെത്താനാവില്ല. ഒരേ സമയം യുദ്ധം ചെയ്യാനും വ്യാപാരം നടത്താനും കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.