
ലോകത്തിലെ ഏറ്റവും പഴക്കമേറിയ വനത്തിന്റെ ചർച്ചകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ന്യൂയോർക്കിലെ ആളൊഴിഞ്ഞ പ്രദേശമായ കെയ്‌റോയ്ക്ക് സമീപത്തായിട്ടാണ് ഏറ്റവും പഴക്കമേറിയ വനം സ്ഥിതി ചെയ്യുന്നത്. അമേരിക്കയിലെ ബിർഹാംടൺ സർവകലാശാലയിലേയും വെയിൽസിലെ കാർഡിഫ് സർവ്വകലാശാലയിലേയും ഗവേഷകസംഘമാണ് ഈ അമ്പരപ്പിക്കുന്ന കണ്ടെത്തലിന് പിന്നിലുളളത്.
വനത്തിൽ നിന്നും 385 ദശലക്ഷം വർഷം പഴക്കമുളള പാറകളും നിരവധി വർഷങ്ങൾ പഴക്കം ചെന്ന വൃക്ഷങ്ങളുടെ വേരുകളോടുകൂടിയ ഫോസിലുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ കണ്ടുപ്പിടുത്തങ്ങളിൽ ഒന്നാണെന്നാണ് ഗവേഷക സംഘത്തിന്റെ അഭിപ്രായം. ഏറ്റവും പഴക്കമേറിയ വനം ന്യൂയോർക്കിലാണ് സ്ഥിതി ചെയ്യുന്നതെന്ന് മുൻപ് തന്നെ കണ്ടെത്തിയ കാര്യമാണ്. എന്നാലിപ്പോഴാണ് വനത്തിലെ വൃക്ഷങ്ങളുടെയും മറ്റ് സസ്യലതാദികളുടെയും കാലപഴക്കം കണ്ടെത്താനുളള ശ്രമം ആരംഭിച്ചത്.

ഭൂമിയിലെ അന്തരീക്ഷത്തെ ശുദ്ധമാക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നവയാണ് ഈ വനത്തിലെ വൃക്ഷങ്ങൾ. വംശനാശം സംഭവിക്കുന്നതിന് മുൻപ് ദിനോസറുകൾ ജീവിച്ചിരുന്ന കാലം മുതലുളള ചെടികളുടെയും വൃക്ഷങ്ങളുടെയും ഫോസിലുകൾ വനത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
250 മൈൽ അകലത്തിലാണ് ഈ വനം സ്ഥിതി ചെയ്യുന്നതെന്നാണ് നിലവിലെ വിവരം. അഞ്ച് വർഷം മുൻപ് തന്നെ ഗവേഷകർ വനത്തിന്റെ ഭൂപടം തയ്യാറാക്കിയിട്ടുണ്ട്. ന്യൂയോർക്കിലെ ഈ വനം ആമസോൺ മഴക്കാടിനേക്കാളും ജപ്പാനിലെ യുക്ഷിക വനത്തേക്കാളും പഴക്കമുളളതാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.