
കോട്ടയം: ട്രെയിനിൽ 24കാരിക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ മധുരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അമൃത എക്‌സ്‌പ്രസിൽ വച്ചാണ് സംഭവമുണ്ടായത്. പ്രതിയായ കോഴിക്കോട് സ്വദേശി അഭിലാഷിനെ കോട്ടയം റെയിൽവേ പൊലീസ് പിടികൂടി. ജനറൽ കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്തിരുന്ന യുവതിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്.
യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് യുവതി കായംകുളം റെയില്‍വേ പൊലീസിനെയാണ് ആദ്യം വിവരമറിയിച്ചത്. തുടര്‍ന്ന് കേസ് കോട്ടയം റെയില്‍വേ പൊലീസിന് കൈമാറി. അന്വേഷണത്തിലാണ് പ്രതി അഭിലാഷിനെ പിടികൂടിയത്.