
ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും ഒട്ടുമിക്കവരും വളരെയധികം പണം വളരെ വലുതായിരിക്കും. പെട്ടെന്നുളള പരിഹാരങ്ങൾക്കായി ചിലർ പലതരത്തിലുളള മരുന്നുകൾ കഴിക്കാറുണ്ട്. മറ്റ് ചിലർ ക്രീമുകളടക്കം പുരട്ടാറുണ്ട്. ഇത്തരത്തിലുളള പലമരുന്നുകളും ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകും. സൗന്ദര്യസംരക്ഷണത്തിനായി പരീക്ഷിച്ച പലസാധനങ്ങളും പ്രതീക്ഷിച്ച ഫലം തന്നില്ലെങ്കിൽ ലഭിക്കുന്നത് നിരാശയായിരിക്കും.
എന്നാൽ ഈ രണ്ട് പ്രശ്നങ്ങൾക്കും പ്രതിവിധി ഒന്നിൽ നിന്നായാലോ. യാതൊരു പണച്ചെലവുമില്ലാതെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന കുറച്ച് പാനീയങ്ങൾ ഉപയോഗിച്ച് പരിഹാരം കാണാം. ഏതൊക്കെ പാനീയങ്ങളാണെന്ന് നോക്കാം.
1. കഞ്ഞിവെളളം
വീടുകളിൽ സാധാരണയായി തയ്യാറാക്കുന്ന കഞ്ഞിവെളളം ആന്റിഓക്സിഡന്റുകളുടെ കലവറയാണ്. മുഖത്തുണ്ടാകുന്ന ചുളിവുകൾ, സൂര്യതാപം മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങൾ മുതലായവ കഞ്ഞിവെളളം കുടിക്കുന്നതിലൂടെ പരിഹരിക്കാം. ചർമ്മത്തിന് കൂടുതൽ മൃദുത്വം വരാൻ ഇത് സഹായിക്കും.
തലേദിവസങ്ങളിലുളള കഞ്ഞിവെളളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കും. ആഴ്ചയിൽ മൂന്ന് ദിവസം കഞ്ഞിവെളളമുപയോഗിച്ച് മുടി കഴുകുന്നത് സ്‌പ ചെയ്യുന്ന ഗുണം ചെയ്യും. ചെറിയ ചൂടുളള കഞ്ഞിവെളളം കുടിക്കുന്നത് കൂടുതൽ ഉണർവ് ലഭിക്കാൻ സഹായിക്കും.
2. തേയില വെളളം
മലയാളികൾക്ക് ഒഴിച്ചുക്കൂട്ടാൻ കഴിയാത്ത ഒന്നാണ് ചായ. കട്ടൻചായ കുടിക്കുന്നത് നമുക്ക് കൂടുതൽ ഉൻമേഷം നൽകുന്നതിനോടൊപ്പം മുടി വളർച്ചയ്ക്കും സഹായം ചെയ്യും. എന്നാൽ കട്ടൻ ചായയുടെ അമിതോപയോഗം ദോഷം ചെയ്യും. തണുത്ത തേയില വെളളമുപയോഗിച്ച് മുടി കഴുകുന്നത് താരൻ കുറയ്ക്കുന്നതിനൊപ്പം മുടി വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്നു.
3. കുക്കുമ്പർ വാട്ടർ
ജലാംശം കൂടുതലായി അടങ്ങിയിരിക്കുന്ന കുക്കുമ്പർ വാട്ടർ മറ്റുളളവയെക്കാളും ഏറെ ഗുണപ്രദമാണ്.ഇത് സ്ഥിരം കുടിക്കുന്നതിലൂടെ ശരീരത്തിന് വേണ്ട എല്ലാതരത്തിലുളള പോഷകഗുണങ്ങളും ലഭ്യമാകും. വരണ്ട ചർമ്മം പരിഹരിക്കാൻ കുക്കുമ്പർ വാട്ടർ സഹായിക്കും.കണ്ണിന് താഴെയുളള കറുപ്പ്, മുഖക്കുരു, മുഖത്തെ വീക്കം തുടങ്ങിയവ പരിഹരിക്കാൻ ഈ പാനീയം സഹായിക്കും.
4. പാല്
ചർമ്മത്തിന്റെ തിളക്കത്തിന് ഏറെ സഹായിക്കുന്നതാണ് പാല്. കൊഴുപ്പ് കുറഞ്ഞ പാല് ദിവസവും കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ദിവസവും പാല് മുഖത്ത് പുരട്ടുന്നത് നിറം വർദ്ധിപ്പിക്കാൻ സഹായിക്കും.