
കോഴിക്കോട്: കോഴിക്കോട് കനോലി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കളിപൊയ്‌കക്ക് സമീപത്ത് നിന്നാണ് 45 വയസ് തോന്നിക്കുന്ന മദ്ധ്യവയസ്കയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കനാലിന് നടുവിലൂടെ ഒഴുകിപ്പോകുന്ന നിലയിലാണ് സ്ത്രീയുടെ മൃതദേഹം വഴിയാത്രക്കാർ കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിന് പിന്നാലെ നടക്കാവ് പൊലീസും ബീച്ച് ഫയർ സ്റ്റേഷൻ യൂണിറ്റും സ്ഥലത്തെത്തി മൃതദേഹം. ഇപ്പോൾ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.