ashwani-bhide

ന്യൂഡല്‍ഹി: ബ്രട്ടീഷ് എയര്‍ലൈന്‍സില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ അശ്വിനി ബിദേ. ഓവര്‍ബുക്കിംഗിന്റെ പേര് പറഞ്ഞ് തന്നെ പ്രീമിയം എക്കോണമിയില്‍ നിന്ന് തരംതാഴ്ത്തിയെന്നാണ് അശ്വിനിയുടെ ആരോപണം. സമൂഹമാദ്ധ്യമമായ എക്‌സില്‍ രൂക്ഷ വിമര്‍ശനമാണ് അശ്വിനി ബിദെ ഉന്നയിച്ചിരിക്കുന്നത്.

'നിങ്ങള്‍ ചതിക്കുകയാണോ അതോ വംശീയ നയങ്ങള്‍ പിന്തുടരുകയാണോ? ചെക്കിന്‍ കൗണ്ടറില്‍ എത്തിയ ഒരു യാത്രക്കാരിയെ തെറ്റായ കണക്കുകള്‍ കാണിച്ച് ഓവര്‍ ബുക്കിംഗിന്റെ പേരില്‍ തരംതാഴ്്ത്തുന്നത് എങ്ങനെയാണ്? അതു ടിക്കറ്റിന്റെ വില വ്യത്യാസം പോലും മടക്കി നല്‍കാതെ? ഇത് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ പതിവ് രീതിയാണെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.' - അശ്വിനി എക്‌സില്‍ കുറിച്ചു.

Are you cheating or following discriminatory/racist policies @British_Airways ? How come u downgrade a premium economy passenger at check-in counter on false pretext of overbooking without even paying price difference forget about compensation? I’m told this is a common…

— Ashwini Bhide (@AshwiniBhide) January 12, 2024

നിരവധി പേരാണ് മുതിര്‍ന്ന ഉദ്യോഗസ്ഥയുടെ പോസ്റ്റില്‍ പ്രതികരിച്ചിരിക്കുന്നത്. ബ്രിട്ടീഷ് എയര്‍വേയ്‌സ് ഇത് സ്ഥിരമായി നടത്തുന്ന ഏര്‍പ്പാടാണെന്നാണ് ഒരാളുടെ കമന്റ്. എയര്‍ ഫ്രാന്‍സും ഇത്തരത്തില്‍ പെരുമാറുന്നത് പതിവാണെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.

കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിജിസിഎ, മുംബയ് വിമാനത്താവളം എന്നിവരെ മെന്‍ഷന്‍ ചെയ്താണ് ഉദ്യോഗസ്ഥയുടെ പോസ്റ്റ്. അതേസമയം ഇതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി ബ്രിട്ടീഷ് എയര്‍ലൈന്‍സ് രംഗത്ത് വരികയും മാപ്പ് പറയുകയും ചെയ്തു. 1995ലെ മഹാരാഷ്ട്ര കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥയാണ് പരാതിക്കാരി.