k-l-rahul

മുംബയ്: ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ കെ.എൽ. രാഹുലിനെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും വിക്കറ്റ് കീപ്പറുടെ റോൾ ഉണ്ടായിരിക്കില്ലെന്നും സെലക്ടർമാർ. ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചപ്പോൾ സ്പെഷ്യലിസ്റ്റ് കീപ്പർമാരായ കെ.എസ്. ഭരതിനെയും ധ്രുവ് ജുറേലിനെയും ഉൾപ്പെടുത്തിയിരുന്നു. ധ്രുവ് ജുറേൽ ആദ്യമായാണ് ഇന്ത്യൻ സീനിയർ ടീമിലെത്തുന്നത്. 22 വയസ്സുള്ള ജുറേൽമികവുറ്റ കീപ്പറാണ്. അണ്ടർ 19 ടീമിലംഗമായിരുന്നു.

ഇന്ത്യയിലെ സ്പിൻ പിച്ചിൽ രാഹുലിന് ബുദ്ധിമുട്ടാകുമെന്ന് കണ്ടാണ് ഈ തീരുമാനം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലാണ് രാഹുലായിരുന്നു വിക്കറ്റ് കീപ്പർ. ജനുവരി 25-ന് ഹൈദരാബാദിലാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ആരംഭിക്കുക.