
വൈപ്പിൻ: വൈദികനായി ചമഞ്ഞ് പണപ്പിരിവ് നടത്തിയ യുവാവിനെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തരൂർ താനാത്ത് ബിനോയ് ജോസഫാണ് (44) പിടിയിലായത്. ഒരു കുട്ടിയുടെ ചികിത്സാ ഫണ്ടിലേക്ക് സഹായധനം ആവശ്യപ്പെട്ട് അയ്യമ്പിള്ളി തറവട്ടത്ത് വൈദിക വേഷത്തിലെത്തി പിരിവ് നടത്തവേ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
രോഗിയുടെ വിലാസം ചോദിപ്പോൾ പരുങ്ങുകയും ഫോൺ നമ്പർ തന്നാൽ ഗൂഗിൾ പേ ചെയ്യാമെന്ന് പറഞ്ഞപ്പോൾ നമ്പർ പറയാതെ ഒഴിയാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് സംശയം തോന്നിയത്. ചോദ്യം ചെയ്യലിൽ പിരിവിനായി വ്യാജവേഷം കെട്ടുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.