
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടമുണ്ടായി. അതേസമയം, അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നി ശമന സേനയാണ് കാറിലെ തീ അണച്ചത്. അപകട കാരണം വ്യക്തമല്ല.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ അധികൃതര്‍ പങ്കുവച്ചിട്ടണ്ട്. അപകടത്തില്‍പ്പെട്ട കാറില്‍ ഫോറന്‍സിക് പരിശോധന നടത്തി തീപിടിച്ചതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
കഴിഞ്ഞയാഴ്ച സൗദിയിലെ ഒരു വീട്ടിലുണ്ടായ തീപ്പിടിത്തം അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടല്‍ കാരണം കുട്ടികളുടെ ഉള്‍പ്പെടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായിരുന്നു.
കൃത്യ സമയത്ത് സ്ഥലത്തെത്തിയ അഗ്‌നി ശമന സേനയാണ് തീ അണച്ച് അപകടം ഒഴിവാക്കിയത്. സംഭവത്തില്‍ വീടിനുള്ളില്‍ കുടുങ്ങിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ സാഹസികമായിട്ടാണ് രക്ഷപ്പെടുത്തിയത്.