
ന്യൂഡൽഹി : 77-ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങളുടെ ഫിക്സർ പ്രഖ്യാപിച്ചു. അരുണാചൽ പ്രുേശിലെ ഇറ്റാനഗറിൽ ഫെബ്രുവരി 21 മുതൽ മാർച്ച് 9 വരെയാണ് ടൂർണമെന്റ്. 12 ടീമുകളാണ് ഫൈനൽ റൗണ്ടിൽ മാറ്റുരയ്ക്കുന്നത്. ഇവരെ രണ്ട് ടീമുകളായി തിരിച്ചിട്ടുണ്ട്. ആതിഥേയരായ അരുണാചൽ, മുൻ ചാമ്പ്യന്മാരായ ഗോവ, സർവീസസ്, അസാം, മേഘാലയ എന്നിവർ ഉൾപ്പെട്ട എ ഗ്രൂപ്പിലാണ് കേരളം മത്സരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ കർണാടക, മഹാരാഷ്ട്ര,ഡൽഹി, മണിപ്പൂർ,മിസോറാം,റെയിൽവേയ്സ് എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്.
ഫെബ്രുവരി 21ന് മേഘാലയയും സർവീസസും തമ്മിലാണ് ആദ്യ മത്സരം. അന്ന്തന്നെ കേരളം ആദ്യ മത്സരത്തിൽ അസാമിനെ നേരിടും. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ നാലുസ്ഥാനക്കാർ വീതം ക്വാർട്ടർ ഫൈനലിലെത്തും. മാർച്ച് നാല്, അഞ്ച് തീയതികളിലാണ് ക്വാർട്ടർ ഫൈനലുകൾ. ഏഴിന് സെമികളും ഒൻപതിന് ഫൈനലും നടക്കും.
ഗ്രൂപ്പ് എ : കേരളം,അരുണാചൽ, ഗോവ, സർവീസസ്, അസാം, മേഘാലയ
ഗ്രൂപ്പ് ബി : കർണാടക, മഹാരാഷ്ട്ര,ഡൽഹി, മണിപ്പൂർ,മിസോറാം,റെയിൽവേയ്സ്
കേരളത്തിന്റെ മത്സരങ്ങൾ
ഫെബ്രുവരി 21
Vs അസാം
ഫെബ്രുവരി 23
Vs ഗോവ
ഫെബ്രുവരി 25
Vs മേഘാലയ
ഫെബ്രുവരി 28
Vs അരുണാചൽ
മാർച്ച് 1
Vs സർവീസസ്