
കൊച്ചി: വില്‍പ്പനയ്ക്കായി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന അന്യസംസ്ഥാന തൊഴിലാളി എക്‌സൈസിന്റെ പിടിയില്‍. എറണാകുളം ആലുവയില്‍ വില്‍പ്പന നടത്തുന്നതിന് വേണ്ടിയാണ് പ്രതി കഞ്ചാവ് കൊണ്ടുവന്നത്. ഒഡീഷ കാന്‍ന്ദമാല്‍ സ്വദേശി സൂര്യ മാലിക് (29) ആണ് പിടിയിലായത്. രണ്ട് കിലോ കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്.
പോളിത്തീന്‍ കവറുകളില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി കെട്ടി വച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
സൂഗന്ധ വസ്തുക്കള്‍ എന്ന വ്യാജേനയാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തതായി എക്‌സൈസ് അറിയിച്ചു.