f

കൊച്ചി : പീഡനത്തിനിരയായി നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ ഗവ,​ പ്ലീഡർ പി.ജി. മനുവിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പി.ജി. മനുവിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

കീഴടങ്ങാൻ ഹൈക്കോടതി നൽകിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് പുത്തൻകുരിശ് ഡിവൈ.എസ്.പി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നേരത്തെ മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.