students

ഒട്ടാവ: രാജ്യത്ത് വീടുകളുടെ ലഭ്യതക്കുറവും തൊഴിലില്ലായ്മയും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിൽ കാനഡ. ഇമിഗ്രേഷൻ മന്ത്രി മാർക് മില്ലറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിന് വൈകാതെ പരിധി നിശ്ചയിക്കും. നിലവിൽ ഇവരുടെ എണ്ണം അനിയന്ത്രിതമായി പെരുകുന്നതായി മില്ലർ ചൂണ്ടിക്കാട്ടി. വീടുകൾ കിട്ടാനില്ലാത്തതിനാൽ വാടകയും കുത്തനെ ഉയർന്നിട്ടുണ്ട്.

കാനഡയിലെ വിദേശ വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതലും ഇന്ത്യക്കാരാണ് ( 40 % ). കൂടാതെ,​ കനേഡിയൻ ജനസംഖ്യയുടെ 5 ശതമാനവും ഇന്ത്യക്കാരാണ്. 2022ൽ 319,130 ഇന്ത്യൻ വിദ്യാർത്ഥികളാണ് കാനഡയിലെത്തിയത്. 2016നും 2021നും ഇടയിൽ കാനഡയിൽ കുടിയേറിയ വിദേശികളിൽ കൂടുതലും ഇന്ത്യക്കാരാണ് ( 18.6 ശതമാനം )​.