
വർദ്ധിക്കുന്ന ജനസംഖ്യ, ദ്രുതഗതിയിലെ നഗരവത്കരണം, പരിസ്ഥിതി വിനാശകരമായ പ്രവർത്തനങ്ങൾ എല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത രൂക്ഷമാക്കുന്നു. ദേശീയ എക്കണോമിക് സർവേയിൽ താപനില വർദ്ധനവിന്റെ ഗുരുതര ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുന്ന സംസ്ഥാനങ്ങളിൽ നാലാംസ്ഥാനമാണ് കേരളത്തിന്. ഇതിൽ മുൻഗണന പട്ടികയിലാണ് കോട്ടയം. നൂറ് വർഷത്തിനുള്ളിൽ താപനിലയിൽ 1.67 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.