farmer

ആത്മഹത്യ ചെയ്ത പ്രസാദിന്റെ ഭാര്യയുടെ പേരിലുള്ള വായ്പ എഴുതിത്തള്ളാൻ നടപടിയയായി. കൃഷിചെയ്യാൻ പണമില്ലാത്തതിന്റെ പേരിൽ ജീവനൊടുക്കിയ നെൽക്കർഷകൻ തകഴി കുന്നുമ്മ കാട്ടിൽപ്പറമ്പ് കെ.ജി പ്രസാദിന്റെ ഭാര്യയുടെ പേരിൽ സംസ്ഥാന പട്ടികജാതിപട്ടികവർഗ വികസന കോർപ്പറേഷനിലുള്ള വായ്പ എഴുതിത്തള്ളാൻ നടപടിയായി. നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപിയും മന്ത്രി കെ. രാധാകൃഷ്ണനുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി.