
മാലെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിന്റെ പേരിൽ വിവാദങ്ങൾ തുടരുന്നതിനിടെ മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിൽ നടന്ന മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യാ അനുകൂല പ്രതിപക്ഷ പാർട്ടിക്ക് ജയം. മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയുടെ ( എം.ഡി.പി ) സ്ഥാനാർത്ഥി ആദം അസിം വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. ചൈനീസ് അനുകൂലിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവായിരുന്നു ഇവിടുത്തെ മേയർ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി മുയിസു സ്ഥാനം രാജിവച്ചിരുന്നു. ഇന്ത്യയുമായി മികച്ച ബന്ധം പുലർത്തിയിരുന്ന മുൻ പ്രസിഡന്റ് മുഹമ്മദ് സോലിഹിന്റെ പാർട്ടിയാണ് എം.ഡി.പി.