
ഇടുക്കി: പതിനാറുകാരനെ മർദിച്ച അമ്മയുടെ സുഹൃത്ത് പിടിയിൽ. ഇടുക്കി അണക്കര സ്വദേശി പുത്തൻപുരയ്ക്കൽ അജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി പത്ത് മണിക്കായിരുന്നു സംഭവം.
പതിനാറുകാരന്റെ പിതാവ് നേരത്തെ മരിച്ചതാണ്. ഇതിനുശേഷമാണ് കൗമാരക്കാരന്റെ മാതാവുമായി അജിത്ത് സൗഹൃദത്തിലായത്. പതിവായി യുവതിയെ കാണാനും ഇയാൾ വാടക വീട്ടിൽ എത്താറുണ്ടായിരുന്നു.
അജിത് ഇടയ്‌ക്കിടെ വീട്ടിൽ വരുന്നതിനെച്ചൊല്ലി പതിനാറുകാരനും മാതാവും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായി. വിവരമറിഞ്ഞ അജിത് വീട്ടിലെത്തുകയും കൗമാരക്കാരനെ മർദിക്കുകയുമായിരുന്നു. കടിക്കുകയും, ഇഷ്ടിക കൊണ്ട് എറിയുകയുമൊക്കെ ചെയ്‌തു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ പതിനാറുകാരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.