china

ബീജിംഗ്: 2024ന്റെ തുടക്കം മുതൽ ചെെനയിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചതായി റിപ്പോർട്ട്. എന്നാൽ ജനുവരിയിൽ തന്നെ കൊവിഡ് 19 ചെെനയിൽ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്നും ചെെനീസ് അധികൃതർ ഇന്നലെ അറിയിച്ചു. ചെെനയിലുടനീളമുള്ള ആശുപത്രികളിൽ പനി മൂലം എത്തുന്ന രോഗികളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നതായി ചെെനീസ് ആരോഗ്യ വകുപ്പ് വക്താവ് മി ഫെംഗ് പത്രസമ്മേളനത്തിൽ അറിയിച്ചു,​ രാജ്യത്ത് പനി കേസുകളുടെ എണ്ണം കുറഞ്ഞുതുടങ്ങിയെങ്കിലും ലക്ഷണങ്ങളിലാത്ത കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്.

ഈ ശീതകാലത്തും വരാൻ പോകുന്ന വസന്തകാലത്തും വിവിധ ശ്വാസകേശ രോഗങ്ങൾ ചെെനയിൽ കൂടുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇൻഫ്ലുവൻസ വെെറസുകൾ ചെെനയിൽ അവരുടെ അധിപത്യം സ്ഥാപിച്ചെന്നാണ് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. അവധിയും ജനങ്ങളുടെ ഒത്തുചേരലുകളും രോഗവ്യാപനത്തിന് കാരണമാകുമെന്ന് നാഷണൽ ഇൻഫ്ലുവൻസ സെന്റർ ഡയറക്ടർ വാങ് ദയാൻ പറഞ്ഞു.

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർക്ക് സമയബന്ധിതമായി ആരോഗ്യ കൺസൾട്ടേഷനും മാ‌ർഗനിർദേശങ്ങളും നൽകണം. മെഡിക്കൽ സേവനങ്ങൾ കൂടുതലായി ഉറപ്പാക്കുകയും മരുന്നുകളും മറ്റും എത്തിക്കാൻ ശ്രമിക്കുകയും ചെയുമെന്ന് വാങ് അറിയിച്ചു.