
റിമ കല്ലിംഗിൽ, സാജൽ സുദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിക്സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ഗന്ധർവ യുടെ ടൈറ്റിൽ പുറത്തിറക്കി. ഗന്ധർവ്വന്റെയും സുന്ദരിയായ ഒരു പെൺകുട്ടിയുടെയും ആകസ്മികമായ കണ്ടു മുട്ടലാണ് ചിത്രത്തിലൂടെ ആവിക്ഷ്കരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിമയുടെ ജന്മദിനമായ ജനുവരി 18നു റിലീസ് ചെയ്യും. സ്വർണ്ണലയ സിനിമനസിന്റെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളം ആണ് നിർമ്മാണം. രചന മൃദുൽ ജോർജ്, ക്യാമറ കാർത്തിക് പർമർ, സംഗീതം നിക്സ് ലോപ്പസ്, ഗാനരചന ജോ പോൾ, ആലാപനം കെ.എസ് ഹരിശങ്കർ, ചീഫ് അസോസിയേറ്റ് ഫ്രാൻസിസ് ജോസഫ് ജീര. പി.ആർ.ഒ സുനിതാ സുനിൽ