viral

ലോകത്തിന് മുൻപിൽ പ്രണയത്തിന്റെ ആഴം ബോദ്ധ്യപ്പെടുത്തുന്നതിനായി കമിതാക്കൾ ചെയ്ത് കൂട്ടുന്ന കാര്യങ്ങൾ പലസമയത്തും വൈറലാകാറുണ്ട്. ചിലത് പ്രശംസ നേടിയെടുക്കുമ്പോൾ മറ്റുചിലത് നിരവധി വിമർശനങ്ങൾക്കും വഴിയൊരുക്കും. അങ്ങനെയുളള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്.

മുംബയ് നഗരത്തിൽ നിന്നുളള കമിതാക്കളാണ് വീഡിയോയിൽ. തിരക്കേറിയ റോഡിലൂടെ ഇരുവരും ഒരു സ്കൂട്ടറിൽ യാത്ര ചെയ്യുകയാണ്. യുവാവ് സ്കൂട്ടർ ഓടിക്കുമ്പോൾ യുവതിയിരിക്കുന്നത് യുവാവിന് അഭിമുഖമായാണ്. ഇരുവരും ഹെൽമറ്റ് ധരിച്ചിട്ടില്ല. പുതപ്പുപയോഗിച്ച് ഇരുവരും പുതയ്ക്കുന്നതും യുവതി യുവാവിനെ മുറുകെപ്പുണർന്ന് ചുംബിക്കുന്നതും വീഡിയോയിൽ കാണാം. സ്കൂട്ടറിന് പിറകിൽ നിന്നുവന്നയാളാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മറ്റുളള വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും കാൽനടയാത്രക്കാരും കമിതാക്കളുടെ പ്രവൃത്തി അതിശയത്തോടെ നോക്കുന്നതും കാണാം.

This daring duo was spotted at Bandra Reclamation, turning heads with their unconventional scooter ride. @MumbaiPolice we kindly request your attention to ensure everyone's safety on the roads. 🛵 pic.twitter.com/mKrqCILXog

— Bandra Buzz (@bandrabuzz) January 13, 2024

വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ വലിയ വിമർശനങ്ങളാണ് ഇരുവർക്കും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. കമിതാക്കൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് കൂടുതൽ പേരും മുംബയ് ട്രാഫിക്ക് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.അടുത്തിടെ സമാനമായ നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ കടുത്ത ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.