arrested

എറണാകുളം: കുഞ്ഞിന്റെ സ്വർണ അരഞ്ഞാണം മോഷ്ടിച്ച കേസിൽ വീട്ടിൽ ജോലി ചെയ്യുന്ന യുവതി പിടിയിൽ. മണക്കുന്നം ഉദയംപേരൂ‌ർ പത്താംമെെൽ ഭാഗത്ത് മനയ്കപ്പറമ്പിൽ വീട്ടിൽ അഞ്ജുവിനെയാണ് (38) പൊലീസ് പിടികൂടിയത്. പിടവൂർ ഭാഗത്തെ വീട്ടിൽ കുഞ്ഞിനെ നോക്കാനെത്തിയതാണ് അഞ്ജു. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം നടന്നത്.

ഒന്നരവയസുള്ള കുഞ്ഞിന്റെ 72,000 രൂപ വിലയുള്ള അരഞ്ഞാണമാണ് ഇവർ മോഷ്ടിച്ചത്. മോഷണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ പുതിയ കാവിൽ ലോഡ്‌ജിൽ നിന്നാണ് പിടികൂടിയത്. മോഷ്ടിച്ച സ്വർണം തൃപ്പൂണിത്തുറയിലെ ജൂവലറിയിൽ നിന്ന് കണ്ടെത്തി. ഇൻസ്‌പെക്ടർ കെ എ ഷിബിൻ, എസ് ഐ. എംഎസ് മനോജ്, എ എസ് ഐ വിസി സജി, സീനിയർ സി പി ഒമാരായ സെെനബ, നവാസ്, ഷാനവസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.