
കൊച്ചി: ഉത്സവകാലത്തോടനുബന്ധിച്ച് ജനുവരി 15 വരെ 15,000 രൂപയുടെ ഓഫറുകൾ പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്ക്. ഒല മോഡലുകളായ എസ്1 പ്രൊ, എസ്1 എയർ എന്നിവയിൽ 6,999 രൂപയുടെ വരെ ദീർഘിപ്പിച്ച ബാറ്ററി വാറണ്ടി, 3000 രൂപ വരെ എക്സ്‌ചേഞ്ച് ബോണസ്, ആകർഷകമായ സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവയാണ് ഓഫർ. സീറൊ ഡൗൺ പെയ്‌മെന്റ്, ചെലവില്ലാത്ത ഇഎംഐ, സൗജന്യ പ്രൊസസിംഗ്, 7.99 ശതമാനം പലിശ തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. ഇതോടൊപ്പം നേരത്തെ എസ്1 എക്സ് പ്ലസിന് പ്രഖ്യാപിച്ച 20,000 രൂപയുടെ ഫ്ളാറ്റ് ഓഫർ തുടരും.
അഞ്ച് മോഡലുകളാണ് ഇപ്പോൾ ഒല ഇലക്ട്രിക്കിനുള്ളത്. എസ്1 പ്രൊ (രണ്ടാം തലമുറ) വില 1,47,499. എസ്1 എയർ വില 1,19,000. എസ്1 സീരീസിൽ എസ്1 എക്സ് പ്ലസ്, എസ്1 എക്സ് (3കെഡബ്ല്യൂഎച്ച്), എസ്1 എക്സ് (2കെഡബ്ല്യൂഎച്ച്) എന്നിങ്ങനെ മൂന്ന് വൈവിധ്യങ്ങളുണ്ട്. എസ്1 എക്സ് (3കെഡബ്ല്യൂഎച്ച്) വില 99,999 രൂപ. എസ് എക്സ് (2കെഡബ്ല്യൂഎച്ച്) വില 89,999 രൂപ. ഇവയുടെ ബുക്കിംഗിന് 999 രൂപ മതി.