
ഡൽഹി: വന്ദേഭാരത് എക്‌സ്‌പ്രസിൽ വിളമ്പിയ ഭക്ഷണത്തെക്കുറിച്ചുള്ള പരാതികൾ പങ്കുവച്ച് യാത്രക്കാരൻ. ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് യാത്രചെയ്ത ആകാശ് കേസരിയെന്നയാളാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്.
ഇന്ത്യൻ റെയിൽവേ, അശ്വിനി വൈഷ്ണവ്, വന്ദേഭാരത് എക്സ്പ്രസ് എന്നിവരെ ടാഗ് ചെയ്താണ് ആകാശ് ട്വീറ്റ് ചെയ്തിരിക്കുന്നത്. വൃത്തിയോ നിലവാരമോ ഇല്ലാത്ത ദുർഗന്ധമുള്ള ഭക്ഷണമാണ് വിളമ്പിയതെന്നാണ് കുറിപ്പിൽ പറയുന്നത്.
ഭക്ഷണം തയ്യാറാക്കിയവർ വന്ദേഭാരതിന്റെ പേര് കളഞ്ഞു. തന്റെ പണം തിരികെ നൽകണമെന്നും പോസ്റ്റിൽ പറയുന്നു. ഭക്ഷണത്തിന്റെ വീഡിയോയും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് തങ്ങൾക്കുണ്ടായ സമാന അനുഭവം പങ്കുവച്ചിരിക്കുന്നത്. സംഭവത്തിൽ ഐആർസിടിസിയുടെ ഒഫിഷ്യൽ പേജിൽ മാപ്പ് പറഞ്ഞുകൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്.
@indianrailway__ @AshwiniVaishnaw @VandeBharatExp Hi sir I am in journey with 22416 from NDLS to BSB. Food that was served now is smelling and very dirty food quality. Kindly refund my all the money.. These vendor are spoiling the brand name of Vande Bharat express . pic.twitter.com/QFPWYIkk2k
— Akash Keshari (@akash24188) January 6, 2024
കേറ്ററിംഗ് ലൈസൻസിക്ക് 25,000 രൂപ പിഴയിടുകയും ചെയ്തു. ഗുണനിലവാരമില്ലാത്ത ഭക്ഷണം തയ്യാറാക്കിയ ജീവനക്കാരെ ചുമതലകളിൽ നിന്ന് നീക്കുകയും ചെയ്തു. ഇതിനുമുമ്പും വന്ദേഭാരത് ഭക്ഷണത്തിനെതിരെ പരാതി ഉയർന്നിരുന്നു. ആഹാരത്തിൽ നിന്ന് മുടി കിട്ടിയെന്ന് യാത്രക്കാരി ആരോപിച്ചിരുന്നു.