dd

തിരുവനന്തപുരം: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പ്രേംനസീർ പുരസ്‌കാരം പ്രവാസി വ്യവസായിയും എൻഞ്ചിനീയറും സിനിമാ നിർമ്മാതാവുമായ കെ.ജി.ബാബുരാജിന് ലഭിച്ചു.
കോഴിക്കോട് നടന്ന ചടങ്ങിൽ ബാബുരാജിന് വേണ്ടി സംവിധായകൻ തുളസീദാസ് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങി. ഗാന്ധിയൻ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ബഹുഭാഷാ ഹ്രസ്വ ചിത്രമായ ദി ഫൂട്ട് പ്രിന്റ്സാണ് ബാബുരാജ് നിർമ്മിച്ചത്.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷം പ്രമാണിച്ചാണ് ബാബുരാജ് 'ദി ഫൂട്ട് പ്രിന്റ്സ്' നിർമ്മിച്ചത്. 45 മിനിട്ട് ദൈർഘ്യമുള്ള ഈ സിനിമ മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് നിർമ്മിച്ചത്.ഇതിനകം നിരവധി അവാർഡുകൾ ചിത്രത്തിന് ലഭിച്ചു.
കേന്ദ്രസർക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് രാഷ്ട്രപതിയിൽ നിന്നും ലഭിച്ച കെ ജി ബാബുരാജ് കാലിക പ്രസക്തിയുള്ള കൂടുതൽ സിനിമകൾ നിർമ്മിക്കാനാണ് ആഗ്രഹിക്കുന്നത്.