astro

2024 ജനുവരി 16 - 1199 മകരം 2 ചൊവ്വാഴ്ച.

( പുലർന്ന ശേഷം 6 മണി 9 മിനിറ്റ് 48 സെക്കന്റ് വരെ പൂരുരുട്ടാതി നക്ഷത്രം ശേഷം ഉതൃട്ടാതി നക്ഷത്രം )

അശ്വതി: കലാ രംഗത്തും നിന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ അവസരങ്ങള്‍, ദേവാലയ ദര്‍ശന ഭാഗ്യം. സാമ്പത്തിക സഹായം അനുവദിച്ചു കിട്ടും.

ഭരണി: വാഹനം ഭൂമി എന്നിവ സ്വന്തമാക്കാനുള്ള യോഗം, പുതിയതൊഴില്‍ ലഭിക്കുവാനും ശമ്പള വര്‍ദ്ധനവ്‌ കിട്ടാനും യോഗം.

കാര്‍ത്തിക: ദൂരദേശ വാസം ഗുണകരം. പുതിയ ജോലി ലഭിക്കും, പങ്കാളിക്ക് ഉദ്യോഗത്തില്‍ നേട്ടങ്ങള്‍, വിദ്യാവിജയം.

രോഹിണി: ആനുകൂല്യങ്ങള്‍ അനുവദിച്ചുകിട്ടും, വിവാഹം മൂലം ബന്ധു ബലം വര്‍ദ്ധിക്കും, സന്തോഷവും സമാധാനവും ലഭിക്കും.

മകയിരം: തൊഴില്‍ സ്ഥാപനത്തിലെ പ്രതിസന്ധികള്‍ സ്വയം ഒഴിഞ്ഞുപോകും, പരമ്പരാഗത കലകളില്‍ താല്‍പര്യവും അഭിനിവേശവും.

തിരുവാതിര: ശത്രുക്കളെ പരാജയപ്പെടുത്തും, ബന്ധുക്കള്‍ അനുകൂലരാകും, തൊഴില്‍ മേന്മ, പേരും പെരുമയും.

പുണര്‍തം: സ്ത്രീകള്‍ക്ക് സമ്മാനാദി ലാഭം, വ്യാപാരികള്‍ക്ക് നല്ലസമയം, മനസ്സില്‍ ഉദ്ദേശിച്ച സംഗതികള്‍ നേടിയെടുക്കും.

പുയം: കിട്ടാക്കടം പിരിഞ്ഞു കിട്ടും, തൊഴില്‍ മേന്മ, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും, ഔഷധസേവ നിര്‍ത്താന്‍ സാധിക്കും.

ആയില്യം: വിവാഹാലോചനകള്‍ അന്തിമ തീരുമാനത്തിലെത്തും, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, ജോലി സ്ഥിരമാകും.

മകം: സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യകം ശ്രദ്ധിക്കണം, സ്ത്രീകള്‍ അപവാദം പറഞ്ഞു പരത്തും, സാമ്പത്തിക കാര്യങ്ങളില്‍ കുഴപ്പങ്ങള്‍.

പൂരം: ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാധ്യത, സംസാരവും പ്രവൃത്തികളും സൂക്ഷിക്കുക, ഓഹരി സംബന്ധമായ വിവാദങ്ങള്‍.

ഉത്രം: പ്രണയ കാര്യങ്ങളില്‍ ദുഃഖം,ആരോഗ്യ പരിപാലനത്തിന് ധനം ചിലവാകും, ജാമ്യം നില്‍ക്കുന്നത് വളരെ സൂക്ഷിച്ചു വേണം ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാക്കും.

അത്തം: ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ധന പ്രാപ്തി , സഹോദരങ്ങളും ബന്ധുക്കളും സഹായ സ്ഥാനത്ത് വരും.

ചിത്തിര: അധികാര പ്രാപ്തിയും, മേലധികാരികളില്‍ നിന്നും സഹായ സഹകരണങ്ങളും ഉണ്ടാകും, പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

ചോതി: കലാ രംഗത്തും നിന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ അവസരങ്ങള്‍, ദേവാലയ ദര്‍ശന ഭാഗ്യം, ജനപ്രീതിയും അംഗീകാരവും.

വിശാഖം: വിവാഹാദി മംഗള കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ അവസരം കിട്ടും, ധന സമ്പാദനത്തിന് ആയി മുന്‍പ് സ്വീകരിച്ചിരുന്ന നടപടികള്‍ക്ക് ഫലം കണ്ടു തുടങ്ങും.

അനിഴം: സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍, കര്‍ഷകര്‍ക്ക് ലാഭം, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.

കേട്ട: ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കും, ആഗ്രഹസാഫല്ല്യം നേടും.

മൂലം: ശത്രുക്കള്‍ ഒഴിഞ്ഞുപോകും, ദാമ്പത്യം സന്തോഷപ്രദം, പ്രണയ കാര്യങ്ങളില്‍ അനുകൂല തീരുമാനം, ആചാര മര്യാദകള്‍ പാലിക്കും.

പൂരാടം: എതിര്‍ക്കുന്നവരെ കീഴ്പെടുത്തും, ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കും. കുടുംബ കാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും.

ഉത്രാടം: ഭൂമി ലാഭം, കൃഷിയിലൂടെ നേട്ടം. ധന ലാഭം, ജനപ്രീതിയും അംഗീകാരവും, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും.

തിരുവോണം: സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് നിയമ പരിരക്ഷ വണ്ടിവരും, സര്‍ക്കാര്‍ ജോലിയിൽ ഇരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍, സ്വന്തം വീടുവിട്ടു താമസിക്കേണ്ടി വരും.

അവിട്ടം: ഇഷ്ടമല്ലാത്തവരും ആയി സഹകരിക്കേണ്ടി വരും, തടസ്സങ്ങള്‍ നേരിടും, സ്വന്തം നേട്ടം ലാക്കാക്കി പലരും അടുത്തുകൂടി ചതിക്കാന്‍ നോക്കും.

ചതയം: ധനനഷ്ടം, യാത്രയില്‍ അസ്വസ്ഥതകള്‍, കുടുംബത്തില്‍ കലഹം ഉണ്ടാകും, ഗൃഹത്തില്‍ പലതരം അസ്വസ്ഥതകള്‍.

പൂരുരുട്ടാതി: സ്ത്രീകള്‍ മുഖേനെ സന്തോഷം, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും. പണമിടപാടുകളില്‍ നേട്ടം.

ഉത്തൃട്ടാതി: സുന്ദര വസ്തുക്കളോടും ആഡംബരത്തിനോടും താല്‍പ്പര്യം കൂടും, പൊതുജനാനുകൂല്ല്യം, അധികാരികളുടെ പ്രീതി.

രേവതി: ശത്രുവിന്‍മേല്‍ വിജയം, ആഢംബര ഭ്രമം, ദാബത്യ സുഖം, സംസാരിച്ച് മറ്റുള്ളവരെ വശത്താക്കും.