d

മും​ബ​യ്:​ ​രാ​മ​ക്ഷേ​ത്ര​ ​പ്ര​തി​ഷ്ഠ​ ​ന​ട​ക്കാ​നി​രി​ക്കെ​ ​അ​യോ​ദ്ധ്യ​യി​ൽ​ ​ഭൂ​മി​ ​സ്വ​ന്ത​മാ​ക്കി​ ​ബോ​ളി​വു​ഡ് ​താ​രം​ ​അ​മി​താ​ഭ് ​ബ​ച്ച​ൻ.​ ​സെ​വ​ൻ​ ​സ്റ്റാ​ർ​ ​എ​ൻ​ക്ലേ​വി​ൽ​ ​സ്ഥ​ലം​ ​വാ​ങ്ങി​യെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​മും​ബ​യ് ​ആ​സ്ഥാ​ന​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഹൗ​സ് ​ഒ​ഫ് ​അ​ഭി​ന​ന്ദ​ൻ​ ​ലോ​ധ​യി​ൽ​ ​നി​ന്ന് 14.5​ ​കോ​ടി​ ​രൂ​പ​യ്ക്ക് 10,000​ ​ച​തു​ര​ശ്ര​ ​അ​ടി​ ​സ്ഥ​ലം​ ​വാ​ങ്ങി​യെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​എ​ന്നാ​ൽ​ ​കൃ​ത്യ​മാ​യ​ ​വി​വ​രം​ ​ക​മ്പ​നി​ ​പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.​ ​

അ​യോ​ദ്ധ്യ​ക്ക് ​ത​ന്റെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​സ്ഥാ​ന​മു​ണ്ടെ​ന്ന് ​ബ​ച്ച​ൻ​ ​പ​റ​ഞ്ഞു.​ ​അ​വി​ടു​ത്തെ​ ​ആ​ത്മീ​യ​ത​യും​ ​സം​സ്‌​കാ​ര​ ​സ​മ്പ​ന്ന​ത​യും​ ​അ​തി​ർ​ത്തി​ക്ക​പ്പു​റം​ ​വൈ​കാ​രി​ക​മാ​യ​ ​ബ​ന്ധം​ ​സൃ​ഷ്ടി​ക്കു​ന്നു.​ ​അ​യോ​ദ്ധ്യ​യു​ടെ​ ​ആ​ത്മാ​വി​ലേ​ക്കു​ള്ള​ ​യാ​ത്ര​യു​ടെ​ ​തു​ട​ക്ക​മാ​ണി​ത്.


ആ​ഗോ​ള​ ​ആ​ത്മീ​യ​ ​കേ​ന്ദ്ര​ത്തി​ൽ​ ​ഒ​രു​ ​വീ​ട് ​നി​ർ​മ്മി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ച്ചെ​ന്നും​ ​അ​തി​നാ​യി​ ​കാ​ത്തി​രി​ക്കു​ന്നെ​ന്നും​ ​ബ​ച്ച​ൻ​ ​പ​റ​ഞ്ഞു.​ ​അ​യോ​ദ്ധ്യ​യി​ൽ​ ​നി​ന്ന് ​നാ​ല് ​മ​ണി​ക്കൂ​ർ​ ​മാ​ത്ര​മു​ള്ള​ ​പ്ര​യാ​ഗ്‌​രാ​ജ് ​ആ​ണ് ​ബ​ച്ച​ന്റെ​ ​ജ​ന്മ​സ്ഥ​ലം.