
വയനാട്: വൈദ്യുതി പോസ്റ്റില്‍ ബസ് ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ രണ്ട് മരണം. ബസ് ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. തമിഴ്‌നാട്ടിലെ നീലഗിരിയിലുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ നാഗരാജ്, യാത്രക്കാരനായ പാല്‍രാജ് എന്നിവരാണ് മരിച്ചത്. പന്തല്ലൂര്‍ മുഴുവന്‍തേരംപാടിയില്‍ തിങ്കളാഴ്ച രാത്രി ഏഴര മണിയോടെയാണ് അപകടമുണ്ടായത്.
തമിഴ്‌നാട് ആര്‍ടിസിയുടെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വൈദ്യുതി പോസ്റ്റില്‍ ബസ് ഇടിച്ചതിന് ശേഷം പുറത്തിറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. ഗൂഡല്ലൂരില്‍ നിന്ന് അയ്യന്‍ കൊല്ലിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണം തെറ്റിയ ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.