saji-cheriyan-

തിരുവനന്തപുരം: എം ടി വാസുദേവൻ നായർക്ക് അഭിപ്രായം പറയാൻ അധികാരമുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. ഒന്നും വിവാദമക്കേണ്ട കാര്യമില്ലെന്നും ജി സുധാകരന്റെ പരാമർശത്തിൽ അദ്ദേഹത്തോട് അഭിപ്രായം ചോദിക്കണമെന്നും സജി ചെറിയാൻ പറഞ്ഞു. ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമരവും ഭരണവും എന്തെന്ന് എം ടി പഠിപ്പിക്കാൻ വരേണ്ട എന്നാണ് മുതിർന്ന സി പി എം നേതാവ് ജി സുധാകരൻ പറഞ്ഞത്. ആലപ്പുഴയിൽ നടന്ന ഒരു പൊതുപരിപാടിയിലെ പ്രസംഗത്തിനിടെയാണ് സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്. എം ടി യെ ചാരി ചില സാഹിത്യകാരന്മാർ ഷോ കാണിക്കുകയാണ്. ചിലർക്ക് നേരിയ ഇളക്കം. നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവന തള്ളിയാണ് സജി ചെറിയാൻ ഇപ്പോൾ രംഗത്തെത്തിയത്.

'എംടി വാസുദേവൻ നായർ ഷോ കാണിക്കുകയാണ്. പറയുന്നതിൽ ആത്മാർത്ഥതയില്ല. എത്ര വലിയ ആളാണെങ്കിലും എംടി പറയുന്നു എന്ന മട്ടിൽ പ്രതികരിച്ച സാഹിത്യകാരന്മാർ ഭീരുത്വമാണ് കാണിച്ചത്. ഇടതുപക്ഷം ജനകീയ പ്രശ്നങ്ങളിൽ എടുത്തിട്ടുള്ള ചരിത്രപരമായ നിലപാടുണ്ട്. പ്രതിപക്ഷത്തായിരുന്നാലും ഭരണത്തിൽ ആയിരുന്നാലും അവകാശങ്ങൾ നേടാൻ പ്രക്ഷോഭം നടത്തും. സമരവും ഭരണവും ഇഎംഎസ് പറഞ്ഞതാണ്. അതൊക്കെ എല്ലാവരും മറന്നുപോയോ? ഭരണംകൊണ്ടുമാത്രം ജനകീയ പ്രശ്നങ്ങൾ തീരില്ല എന്നാണ് ഇഎംഎസ് പറഞ്ഞതിന്റെ അർത്ഥം. അത് മാർക്‌സിസം ആണ്. പഠിച്ചവർക്കേ അറിയൂ. വായിച്ച് പഠിക്കണം.' - സുധാകരൻ പറഞ്ഞു.