
കള്ളനും ഭഗവതിയും എന്ന ഹിറ്റ് ചിത്രത്തിൽ ദേവിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ച മോക്ഷ, കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടന്മാരായ അമിത് ചക്കാലക്കൽ. വിനയ് ഫോർട്ട് പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്തിനി പാലക്കാട് ആരംഭിച്ചു.ജോണി ആന്റണി, ജോയ് മാത്യു,സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണൻ, മണികണ്ഠൻ ആചാരി, സുജിത്ത് ശങ്കർ,പ്രമോദ് വെളിയനാട്,രാജേഷ് ശർമ്മ,ഉണ്ണിരാജ, അനൂപ് ശിവസേവൻ, കൂട്ടിക്കൽ ജയചന്ദ്രൻ, ജിബിൻ ഗോപിനാഥ്, ജിതിൻ ബാബു,ശിവ ദാമോദർ,വികാസ്, പൗളി വത്സൻ, അമ്പിളി അംബാലി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമായ ചിത്തിനി ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്.
കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയൻ,കെ .വി അനിൽ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു.
ഈസ്റ്റ് കോസ്റ്റ് വിജയൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് രഞ്ജിൻരാജ് സംഗീതം പകരുന്നു.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പ്രദർശനത്തിനെത്തും.
പി .ആർ .ഒ| എ. എസ് ദിനേശ്.