sanju
SANJU

ഇന്ത്യ - അഫ്ഗാനിസ്ഥാൻ മൂന്നാം ട്വന്റി-20 ഇന്ന്

സഞ്ജു സാംസണിന് ഇന്ന് അവസരം നൽകിയേക്കും

ടി.വി ലൈവ് : 7.30 പി.എം മുതൽ സ്പോർട്സ് 18ലും ജിയോ സിനിമയിലും

ബംഗളുരു : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ന് ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങളിലും ചേസ് ചെയ്ത് ആറുവിക്കറ്റിന്റെ വിജയങ്ങൾ നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. സ്വന്തം മണ്ണിൽ ഇന്ത്യയുടെ തുടർച്ചയായ 15-ാമത്തെ ട്വന്റി-20 പരമ്പര വിജയമാണിത്. 2019ലാണ് ഇന്ത്യ സ്വന്തം മണ്ണിൽ അവസാനമായി ഒരു ട്വന്റി-20 പരമ്പര തോൽക്കുന്നത്.

ജൂണിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് മുമ്പ് ഇന്ത്യൻ ടീമിന്റെ ‌ ഈ ഫോർമാറ്റിലെ അവസാന മത്സരമാണിത്. അതിനാൽതന്നെ ബെഞ്ച് സ്ട്രെംഗ്ത് പരീക്ഷിക്കാനുള്ള അവസരമായാകും രാഹുൽ ദ്രാവിഡ് ഇന്നത്തെ മത്സരത്തെ കാണുക. ആഗസ്റ്റിന് ശേഷം ട്വന്റി-20 ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണിനെ ഇന്ന് കളിപ്പിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ആദ്യരണ്ട് മത്സരങ്ങളിൽ ജിതേഷ് ശർമ്മയാണ് വിക്കറ്റ് കീപ്പറായിരുന്നത്. രണ്ടാം മത്സരത്തിൽ ബാറ്റിംഗിൽ ജിതേഷ് നിരാശപ്പെടുത്തിയിരുന്നു.

​14 മാസത്തിന് ശേഷം ട്വന്റി-20 ഫോർമാറ്റിലേക്ക് തിരിച്ചെത്തിയ രോഹിത് ശർമ്മയ്ക്ക് ആ​ദ്യ​ ​ര​ണ്ട് ​ കളികളിലും നിരാശയായിരുന്നു ഫലം. മൊ​ഹാ​ലി​യി​ൽ​ ​ന​ട​ന്ന​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ ആദ്യഓവറിൽ റൺഒൗട്ടാവുകയും ഇ​ൻ​ഡോ​റി​ൽ ബൗൾഡാവുകയുമായിരുന്നു. രണ്ടാം മത്സരത്തിൽ വിരാട് മടങ്ങിയെത്തിയപ്പോൾ ഗില്ലിന് വിശ്രമം നൽകിയിരുന്നു. ഇന്നും ഗിൽ കളിച്ചേക്കില്ല. ആദ്യ രണ്ട്മ​ത്സ​ര​ങ്ങ​ളി​ലെ​യും​ ​ഇ​ന്ത്യ​ൻ​ ​വി​ജ​യ​ത്തി​ന് ​പി​ന്നി​ൽ പേസ്ബൗളിംഗ് ആൾറൗണ്ടർ​ ​ശിവം ദു​ബെ​യു​ടെ​ ​പ്ര​ക​ട​ന​ത്തി​ന് ​വ​ലി​യ​ ​പ​ങ്കു​ണ്ടാ​യി​രു​ന്നു.​ ​മൊ​ഹാ​ലി​യി​ൽ​ ​ന​ട​ന്ന​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​പു​റ​ത്താ​കാ​തെ​ 60​ ​റ​ൺ​സും​ ​ഒ​ൻ​പ​ത് ​റ​ൺ​സ് ​മാ​ത്രം​ ​വ​ഴ​ങ്ങി​ ​ഒ​രു​ ​വി​ക്ക​റ്റു​മാ​ണ് ​ദു​ബെ​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​ഇ​ൻ​ഡോ​റി​ൽ​ ​ന​ട​ന്ന​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ​ ​പു​റ​ത്താ​കാ​തെ​ 63​ ​റ​ൺ​സും​ 36​ ​റ​ൺ​സ് ​വ​ഴ​ങ്ങി​ ​ഒ​രു​വി​ക്ക​റ്റും​ ​വീ​ഴ്ത്തി.

​ടീമുകൾ ഇവരിൽ നിന്ന്

ഇ​ന്ത്യ​ ​ ​ ​:​ ​രോ​​​ഹി​​​ത് ​​​ശ​​​ർ​​​മ്മ​​​ ​​​(​​​ക്യാ​​​പ്ട​​​ൻ​​​),​​​ശു​​​ഭ്മാ​​​ൻ​​​ ​​​ഗി​​​ൽ,​​​യ​​​ശ്വ​​​സി​​​ ​​​ജ​​​യ്സ്വാ​​​ൾ,​​​വി​​​രാ​​​ട് ​​​കൊ​​​ഹ്‌​​​ലി,​​​സ​​​ഞ്ജു​​​ ​​​സാം​​​സ​​​ൺ,​​​തി​​​ല​​​ക് ​​​വ​​​ർ​​​മ്മ,​​​ജി​​​തേ​​​ഷ് ​​​ശ​​​ർ​​​മ്മ,​​​റി​​​ങ്കു​​​ ​​​സിം​​​ഗ്,​​​ശി​​​വം​​​ ​​​ദു​​​ബെ,​ ​​​വാ​​​ഷിം​​​ഗ്ട​​​ൺ​​​ ​​​സു​​​ന്ദ​​​ർ,​​​ ​​​അ​​​ക്ഷ​​​ർ​​​ ​​​പ​​​ട്ടേ​​​ൽ,​​​ ​​​ര​​​വി​​​ ​​​ബി​​​ഷ്ണോ​​​യ്,​​​ ​​​കു​​​ൽ​​​ദീ​​​പ് ​​​യാ​​​ദ​​​വ്,​​​ ​​​അ​​​ർ​​​ഷ്ദീ​​​പ് ​​​സിം​​​ഗ്,​​​ആ​​​വേ​​​ശ് ​​​ഖാ​​​ൻ,​​​മു​​​കേ​​​ഷ് ​​​കു​​​മാ​​​ർ.

അ​ഫ്ഗാ​ൻ​ ​​:​ ​ഇ​​​ബ്രാ​​​ഹിം​​​ ​​​സ​​​ദ്രാ​​​ൻ​​​ ​​​(​​​ക്യാ​​​പ്ട​​​ൻ​​​),​​​ ​​​റ​​​ഹ്‌​​​മാ​​​നു​​​ള്ള​​​ ​​​ഗു​​​ർ​​​ബാ​​​സ് ​​​(​​​വി​​​ക്ക​​​റ്റ് ​​​കീ​​​പ്പ​​​ർ​​​),​​​ ​​​ഇ​​​ക്രം​​​ ​​​അ​​​ലി​​​ഖി​​​ൽ​​​ ​​​(​​​വി​​​ക്ക​​​റ്റ് ​​​കീ​​​പ്പ​​​ർ​​​),​​​ ​​​ഹ​​​സ്റ​​​ത്തു​​​ള്ള​​​ ​​​സ​​​സാ​​​യ്,​​​ ​​​റ​​​ഹ്‌​​​മ​​​ത്ത് ​​​ഷാ,​​​ ​​​ന​​​ജീ​​​ബു​​​ള്ള​​​ ​​​സ​​​ദ്രാ​​​ൻ,​​​ ​​​മു​​​ഹ​​​മ്മ​​​ദ് ​​​ന​​​ബി,​​​ ​​​ക​​​രീം​​​ ​​​ജ​​​ന്ന​​​ത്,​​​ ​​​അ​​​സ്മ​​​ത്തു​​​ള്ള​​​ ​​​ഒ​​​മ​​​ർ​​​സാ​​​യ്,​​​ ​​​ഷ​​​റ​​​ഫു​​​ദ്ദീ​​​ൻ​​​ ​​​അ​​​ഷ്റ​​​ഫ്,​​​ ​​​മു​​​ജീ​​​ബു​​​ർ​​​ ​​​റ​​​ഹ്‌​​​മാ​​​ൻ,​​​ ​​​ഫ​​​സ​​​ൽ​​​ഹ​​​ഖ് ​​​ഫാ​​​റൂ​​​ഖി,​​​ ​​​ഫ​​​രീ​​​ദ് ​​​അ​​​ഹ​​​മ​​​ദ്,​​​ ​​​ന​​​വീ​​​ൻ​​​ ​​​ഉ​​​ൽ​​​ ​​​ഹ​​​ഖ്,​​​ ​​​നൂ​​​ർ​​​ ​​​അ​​​ഹ​​​മ്മ​​​ദ്,​​​ ​​​മു​​​ഹ​​​മ്മ​​​ദ് ​​​സ​​​ലീം,​​​ ​​​ഖൈ​​​സ് ​​​അ​​​ഹ​​​മ​​​ദ്,​​​ ​​​ഗു​​​ൽ​​​ബാ​​​ദി​​​ൻ​​​ ​​​ന​​​യി​​​ബ്.

41
രോ​ഹി​ത് ​ശ​ർ​മ്മ​ ​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​നെ​ന്ന​ ​നി​ല​യിൽട്വ​ന്റി​ ​-20​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വി​ജ​യ​ങ്ങ​ൾ​ ​നേ​ടി​യ​ ​ധോ​ണി​യു​ടെ​ ​റെ​ക്കാ​ഡി​നൊ​പ്പ​മെ​ത്തിയിട്ടുണ്ട്. ഇന്ന് ജയിച്ചാൽ രോഹിതിന് ധോണിയെ മറികടക്കാം. ​ 72​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ധോ​ണി​ 41​ ​ജ​യം​ ​നേ​ടി​യ​പ്പോ​ൾ​ ​രോ​ഹി​ത് 53​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​ഈ​ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.