
ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഹണി റോസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നവാഗതയായ ആരതി ഗായത്രി ദേവി രചനയും സംവിധാനവും നിർവഹിക്കുന്ന തേരി മേരി എന്ന ചിത്രത്തിൽ അന്ന രേഷ്മ രാജനും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
മറ്റ് പ്രമുഖ താരങ്ങളോടൊപ്പം ഓഡിഷൻ വഴി തിരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു. പൂർണമായി വർക്കലയിൽ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കും, ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ്.കെ., സെമീർ ചെമ്പയിൽ എന്നിവർ ചേർന്നാണ് നിർമ്മാണം.സംഗീതം ഒരുക്കുന്നത് കൈലാസ് മേനോൻ ആണ്.
ലൈൻ പ്രൊഡ്യൂസർ :എൻ . എം . ബാദുഷ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ :അലക്സ് തോമസ് , പ്രൊഡക്ഷൻ കൺട്രോളർ :ബിനു മുരളി ക്യാമറ:ബിപിൻ ബാലകൃഷ്ണൻ , എഡിറ്റർ :എം . എസ് . അയ്യപ്പൻ നായർ , ആർട്ട് :സാബുറാം , കോസ്റ്റ്യൂം :വെങ്കിട് സുനിൽ ,മേക്കപ്പ് :പ്രദീപ് ഗോപാലകൃഷ്ണൻ , പി .ആർ ഒ : മഞ്ജു ഗോപിനാഥ്.