ss

രജനികാന്ത് ചിത്രം വേട്ടയ്യന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. രജനികാന്ത് തോക്കുയർത്തി നിൽക്കുന്നതാണ് പോസ്റ്റർ. പൊങ്കൽ ദിനത്തിൽ പുറത്തിറങ്ങിയ പോസ്റ്ററിനു വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജുവാര്യർ, റാണാ ദഗുബട്ടി, ദുഷാര വിജയൻ, കിഷോർ, റിതിക സിംഗ്, ജി.എം. സുന്ദർ, രോഹിണി, രമേശ് തിലക് തുടങ്ങി വമ്പൻ താരനിര സിനിമയുടെ ഭാഗമാണ്. ജ്ഞാനവേൽ തന്നെയാണ് തിരക്കഥ. എസ്. ആർ. കതിർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഫിലോമിൻരാജ് ചിത്രസംയോജനവും അൻപറിവ്, ആക്‌ഷൻ കൊറിയോഗ്രാഫിയും നിർവഹിക്കുന്നു. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. തിരുവനന്തപുരത്തായിരുന്നു വേട്ടയ്യന്റെ ചിത്രീകരണം ആരംഭിച്ചത്.