
ചർമത്തിനുണ്ടാകുന്ന പല തരത്തിലുള്ള പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഓറഞ്ച് പൊടി. വെയിലേറ്റുണ്ടായ കരിവാളിപ്പ് മുതൽ പാടുകൾ വരെ കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഓറഞ്ച് പൊടി ഒറ്റത്തവണ ഉപയോഗിക്കുമ്പോൾ തന്നെ മുഖം തിളങ്ങുന്നതും നിങ്ങൾക്ക് കാണാൻ സാധിക്കും. നിങ്ങളുടെ ചർമം എങ്ങനെയുള്ളതാണ് എന്ന് നോക്കിയിട്ട് വേണം ഇത് ഉപയോഗിക്കാൻ. ഓറഞ്ച് പൊടി എങ്ങനെ പുരട്ടിയാലാണ് നിങ്ങൾക്ക് കൂടുതൽ ഫലം ലഭിക്കുന്നത് എന്ന് നോക്കാം.
ഓയിലി ചർമം ഉള്ളവർക്ക്
2 ടേബിൾസ്പൂൺ അരിപ്പൊടി, 1 ടേബിൾസ്പൂൺ ഓറഞ്ച് പൊടി എന്നിവ റോസ് വാട്ടറുമായി കലർത്തി പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടി 15 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.
വരണ്ട ചർമ്മമുള്ളവർക്ക്
1 ടേബിൾസ്പൂൺ പയറുപൊടി, 1 ടേബിൾസ്പൂൺ ഓറഞ്ച് പൊടി, 1 ടേബിൾസ്പൂൺ തേൻ, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.
നോർമൽ ചർമമുള്ളവർക്ക്
1 ടേബിൾസ്പൂൺ ഓറഞ്ച് പൊടി, 1 നുള്ള് മഞ്ഞൾപ്പൊടി, 1 ടേബിൾസ്പൂൺ മുൾട്ടാണി മിട്ടി, ആവശ്യത്തിന് പാൽ എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോൾ കഴുകി കളയാവുന്നതാണ്.