
ഭുവനേശ്വർ : എ.ഐ.എഫ്.എഫ് സൂപ്പർ കപ്പിലെ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങിയതോടെ ഗോകുലം കേരള എഫ്.സി സെമിഫൈനൽ കാണാതെ പുറത്തായി. ഇന്നലെ ചെന്നൈയിൻ എഫ്.സിയോട് മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കാണ് ഗോകുലം തോറ്റത്. ആദ്യമത്സരത്തിൽ മുംബയ് സിറ്റി 2-1നാണ് ഗോകുലത്തെ കീഴടക്കിയിരുന്നത്. ഇന്നലെ ആദ്യ പകുതിയിൽ കൊന്നോർ ജോൺ ഷീൽഡ്സും രണ്ടാം പകുതിയിൽ ഇർഫാൻ യാദ്‌വാദും നേടിയ ഗോളുകൾക്കാണ് ചെന്നൈയിന്റെ ജയം. 21ന് പഞ്ചാബുമായി ഒരു മത്സരം ഗോകുലത്തിന് അവശേഷിക്കുന്നുണ്ട്.