iga

മെൽബൺ : ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ വനിതാസിംഗിൾസിൽ ലോക ഒന്നാം റാങ്കുകാരി ഇഗ ഷ്വാംടെക്കിനും മൂന്നാം സീഡ് എലേന റൈബാക്കിനയ്ക്കും വിജയം. അമേരിക്കൻ താരം സോഫിയ കെനിനെയാണ് ആദ്യ റൗണ്ടിൽ ഇഗ തോൽപ്പിച്ചത്. സ്കോർ : 7-6(7/2),6-2. ആദ്യ സെറ്റിൽ ഇഗയെ നന്നായി വെള്ളം കുടിപ്പിച്ച കെനിൻ ഒരു മണിക്കൂറും 51 മിനിട്ടും പൊരുതിയശേഷമാണ് കീഴടങ്ങിയത്. എലേന ആദ്യ മത്സരത്തിൽ കരോളിൻ പ്ളിസ്കോവയെയാണ് കീഴടക്കിയത്. സ്കോർ : 7-6(8/6),6-4. കാസ്പർ സൂഡ്, വിക്ടോറിയ അസരങ്ക,അലക്സിസ് സ്വരേവ്,സൊളാനെ സ്റ്റീഫൻസ് എന്നിവരും ഇന്നലെ ആദ്യ റൗണ്ട് വിജയങ്ങൾ നേടി.