
തിരുവനന്തപുരം:സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഹർഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനത്ത് ഐ.ജിയാകും. ദക്ഷിണമേഖലാ ഐ.ജി ജി.സ്‌പർജൻ കുമാറിന് സുരക്ഷാ വിഭാഗത്തിന്റെ അധിക ചുമതലയും നൽകി. എ.അക്‌ബർ ക്രൈംബ്രാഞ്ച് ഐ.ജിയാകും. എസ്.ശ്യാംസുന്ദർ പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും. വയനാട് ജില്ലാ മേധാവിയായി ടി.നാരായണനെയും നിയമിച്ചു. ഇതോടൊപ്പം അഞ്ച് അഡീഷണൽ എസ് പിമാർക്കും 114 ഡിവൈ എസ്.പിമാർക്കും സ്ഥലംമാറ്റമുണ്ട്.