
ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഇരട്ട മേൽശാന്തിമാർ ഭക്തർക്ക് കൗതുകമാകുന്നു. പ്രകാശ് നമ്പൂതിരിയും പ്രമോദ് നമ്പൂതിരിയുമാണ് ഇവിടെ മേൽശാന്തിമാർ. വഴിപാടും പ്രസാദവും വാങ്ങാനെത്തുന്ന ഭക്തർ കാര്യങ്ങൾ സംസാരിക്കുമ്പോൾ മേൽശാന്തിമാർക്ക് ആശയക്കുഴപ്പം. ആരോടാണ് പിറ്റേന്നത്തേക്കുള്ള വഴിപാട് പറഞ്ഞതെന്ന് ഭക്തരോട് ചോദിച്ച ശേഷമാണ് പൂജകളും പ്രസാദ വിതരണവും.
പ്രത്യാഷ് വിപഞ്ചിക