
മരച്ചീനി തൊണ്ട് തിന്നതുമൂലം 13 പശുക്കൾ ചത്തുപോയ കുട്ടി കർഷകൻ മാത്യു ബെന്നിക്ക് പുതുതായി കിട്ടിയത് 10 പശുക്കൾ. പിതാവ് ബെന്നിയുടെ മരണശേഷം മാത്യുവും സഹോദരനും ഫാം നടത്തി വരുമ്പോഴാണ് ദുരന്തമുണ്ടായത്. മന്ത്രി ചിഞ്ചു റാണി നേരിട്ട് വീട്ടിലെത്തി സർക്കാർ സഹായം നൽകാമെന്ന് അറിയിച്ചിരുന്നു. നടൻ ജയറാം 5 ലക്ഷം രൂപ നൽകി. പി.ജെ. ജോസഫ് എം.എൽ.എ ഒരു പശുവിനെയും സി.പി.എം ജില്ലാക്കമ്മിറ്റി 3 പശുക്കളെയും നൽകി. മറ്റ് വിവിധ സംഘടനകളും സഹായിച്ചു.
ബാബു സൂര്യ