vincent

നിറങ്ങളാൽ വർണാഭമായിരുന്ന വിൻസെന്റിന്റെ ജീവിതം പെട്ടെന്നാണ് ഇരുട്ടിലായത്. ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് ആശുപത്രിയിലെത്തിയ വിൻസെന്റിന് ഹൃദ്രോഗത്തിനുള്ള മരുന്നുനൽകി. തെറ്റായ ചികിത്സ കൊണ്ടെത്തിച്ചത് 20 വർഷം കോമയ്ക്ക് തുല്യമായ അവസ്ഥയിൽ. എന്നാൽ അവിടെനിന്ന് അദ്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവന്ന അദ്ദേഹം തന്റെ സ്വപ്നത്തിലേയ്ക്കുള്ള യാത്ര പുനഃരാരംഭിച്ചു. കോമ ജീവിതത്തിന് മുമ്പും ശേഷവും വരച്ച ചിത്രങ്ങൾ കൂട്ടിയിണക്കി വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ ചിത്ര പ്രദർശനമൊരുക്കിയിരിക്കുകയാണ് ഈ 66കാരൻ.

അരവിന്ദ് ലെനിൻ