kpcc

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിച്ച് ഹൈക്കമാന്‍ഡ്. 23 അംഗങ്ങളുണ്ടായിരുന്ന സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയില്‍ പുനസംഘടന കഴിഞ്ഞപ്പോള്‍ 36 അംഗങ്ങളായി ഉയര്‍ന്നു. തിരുവനന്തപുരം എംപി ശശി തരൂര്‍ സമിതിയില്‍ ഇടംപിടിച്ചപ്പോള്‍ നേതൃത്വവുമായി ഉടക്കി നിന്ന വിഎം സുധീരനെ നിലനിര്‍ത്തി.

രാഷ്ട്രീയകാര്യ സമിതിയില്‍ വനിതാ പ്രാതിനിധ്യവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഷാനിമോള്‍ ഉസ്മാന്‍ മാത്രമായിരുന്നു നേരത്തെ സമിതിയിലുണ്ടായിരുന്നതെങ്കില്‍ അവര്‍ക്ക് പുറമേ പദ്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ, മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി എന്നിവരും ഇടം നേടി.

നേതൃത്വവുമായി ഉടക്കിയാണ് സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ചത്. അടുത്തിടെ കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവരെ വിമര്‍ശിച്ച് സുധീരന്‍ രംഗത്ത് വന്നിരുന്നു. ഗ്രൂപ്പുകളുടെ എണ്ണം കൂടിയെന്നും കൂട്ടായ തീരുമാനമുണ്ടാകില്ലെന്നുമായിരുന്നു സുധീരന്‍ ഉന്നയിച്ച വിമര്‍ശനം.

എ.കെ. ആന്റണിയെ സമിതിയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ നിലനിര്‍ത്തി. ദീര്‍ഘകാലത്തെ ഇടത്പക്ഷ ബന്ധം ഉപേക്ഷിച്ച് പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പും സമിതിയില്‍ ഇടംപിടിച്ചു.

രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ ഇവര്‍

കെ.സുധാകരന്‍
വി.ഡി.സതീശന്‍
രമേശ് ചെന്നിത്തല
കെ.മുരളീധരന്‍
വി.എം.സുധീരന്‍
മുല്ലപ്പള്ളി രാമചന്ദ്രന്‍
എം.എം.ഹസ്സന്‍
കൊടിക്കുന്നില്‍ സുരേഷ്
പി.ജെ.കുര്യന്‍
ശശി തരൂര്‍
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കെ.സി.ജോസഫ്
ബെന്നി ബെഹനാന്‍
അടൂര്‍ പ്രകാശ്
എം.കെ.രാഘവന്‍
ആന്റോ ആന്റണി
ടി.എന്‍.പ്രതാപന്‍
ഹൈബി ഈഡന്‍
പി.സി.വിഷ്ണുനാഥ്
ഷാനിമോള്‍ ഉസ്മാന്‍
എം.ലിജു
ടി.സിദ്ദീഖ്
എ.പി.അനില്‍കുമാര്‍
സണ്ണി ജോസഫ്
റോജി എം.ജോണ്‍
എന്‍.സുബ്രഹ്മണ്യന്‍
അജയ് തറയില്‍
വി.എസ്.ശിവകുമാര്‍
ജോസഫ് വാഴക്കന്‍
പദ്മജ വേണുഗോപാല്‍
ചെറിയാന്‍ ഫിലിപ്പ്
ബിന്ദു കൃഷ്ണ
ഷാഫി പറമ്പില്‍
ശൂരനാട് രാജശേഖരന്‍
പി.കെ.ജയലക്ഷ്മി
ജോണ്‍സണ്‍ അബ്രഹാം