pic

സനാ: ചെങ്കടലിൽ വീണ്ടും ഹൂതി മിസൈലാക്രമണം. വിയറ്റ്നാമിൽ നിന്ന് ഇസ്രയേലിലേക്ക് പോയ ഗ്രീക്ക് ചരക്കുകപ്പലാണ് യെമൻ തീരത്തിന് സമീപം ആക്രമിക്കപ്പെട്ടത്. ആളപായമില്ല. കപ്പലിന് നേരിയ നാശനഷ്ടമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ യു.എസ് കപ്പലുകൾ ആക്രമിക്കപ്പെട്ടിരുന്നു. അതേ സമയം, ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ചെങ്കടൽ വഴിയുള്ള തങ്ങളുടെ കപ്പൽ യാത്ര നിറുത്തിവച്ചതായി ബ്രിട്ടീഷ് എണ്ണ കമ്പനിയായ ഷെൽ അറിയിച്ചു.