kuwait

കുവൈത്ത് സിറ്റി: ശക്തമായ തോതിൽ സ്വദേശിവൽക്കരണം നടത്തുന്ന രാജ്യമാണ് കുവൈത്ത്. മൂന്നര വർഷത്തിനിടെ 283 പ്രവാസികളെ പിരിച്ചുവിട്ട വാർത്ത കഴിഞ്ഞ മാസമാണ് കുവൈത്തിൽ നിന്നും കേട്ടത്. എന്നാൽ ഇപ്പോഴിതാ പ്രവാസികൾക്കടക്കം ഒരു സന്തോഷ വാർത്തയാണ് കുവൈത്തിൽ നിന്നും വരുന്നത്.

വിവിധ ജോലികൾക്കായി കുവൈത്ത് മുനിസിപ്പാലിറ്റി യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുകയാണ്. സ്വദേശികൾക്കൊപ്പം മതിയായ യോഗ്യതയുള്ള പ്രവാസികൾക്കും ജോലിക്കായി അപേക്ഷിക്കാം. 1090 ഒഴിവുകളിലേക്കാണ് മുനിസിപ്പാലിറ്റി ജോലിക്കായി ആളുകളെ തേടുന്നത്.

ഈ സർക്കാർ ജോലികളിൽ പ്രവാസികൾക്ക് അപേക്ഷിക്കാവുന്നത് ഇവയൊക്കെയാണ്. മരണപ്പെട്ടവരെ അവരുടെ ആചാരമനുസരിച്ച് കുളിപ്പിക്കുന്നതിനും മൃതദേഹം കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവർ തസ്‌തികയിലുമാണ് അപേക്ഷിക്കാവുന്നത്. ഒപ്പം അക്കൗണ്ടന്റ്, ഇലക്‌ട്രിക്കൽ എഞ്ചിനീയർ,ആർക്കിടെക്‌ചർ എഞ്ചിനീയർ,മെക്കാനിക്കൽ എഞ്ചിനീയർ എന്നീ തസ്‌തികയിലും ഒഴിവുണ്ട്. പക്ഷെ ഈ ജോലികളിൽ വിദേശികൾ അപേക്ഷിക്കാമോ എന്ന് വ്യക്തമല്ല. കുവൈത്തിൽ ആകെ 46 ലക്ഷം ജനസംഖ്യയിൽ 32 ലക്ഷവും വിദേശികളാണെന്നാണ് കണക്ക്.