
റോം : എ.എസ്. റോമയുടെ പരിശീലകസ്ഥാനത്ത് നിന്ന് ജോസ് മൗറീഞ്ഞോയെ പുറത്താക്കി. ടീമിന്റെ സമീപ കാലത്തെ മോശം പ്രകടനങ്ങളെ തുടർന്നാണ് മൗറീഞ്ഞോയ്ക്ക് സ്ഥാനം നഷ്ടമായത്. കഴിഞ്ഞ ഞായറാഴ്ച എ.സി മിലാനോട് 3-1ന് തോറ്റതോടെയാണ് മൗറീഞ്ഞോയ്ക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. നിലിവൽ സിരി എയിൽ ഒമ്പതാം സ്ഥാനത്താണ് റോമ. മൗറീഞ്ഞോയേയും അദ്ദേഹത്തിനൊപ്പമുള്ള പരിശീലക സംഘത്തേയും ടീമിന്റെ ചുമതലകളിൽ നിന്ന് മാറ്റിയതായി എ.സ് റോമ ക്ലബ് അധികൃതർ സ്ഥിരീകരിച്ചു.