
കുമരകം: കുമരകത്ത് തലയെടുപ്പോടെ തെങ്ങുകൾ തിങ്ങിനിറയും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഫണ്ടിൽ ഉൾപ്പെടുത്തി പഞ്ചായത്തിൽ നടപ്പാക്കുന്ന 'കേരഗ്രാമം' പദ്ധതിയിലൂടെയാണ് തെങ്ങിൻതൈകൾ നട്ടുതുടങ്ങിയത്.
തെങ്ങിൻതൈകൾ വിതരണം ചെയ്താലും ആരും നടുന്നില്ലെന്ന് മനസിലായതോടെയാണ് തൈയുമായി തൊഴിലുറപ്പുകാരെ വീട്ടിലേയ്ക്ക് വിടാൻ തീരുമാനിച്ചത്.
സ്ഥലം കാട്ടിക്കൊടുത്താൽ മതി കുഴിയെടുത്ത് തൈനട്ട് തരും. വെള്ളവും വളവുമിട്ട് പരിപാലിച്ചാൽ മാത്രം മതി. കേന്ദ്ര തൊഴിലുറപ്പ് ഫണ്ടിൽ ഉൾപ്പെടുത്തി 8 ലക്ഷം മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.കുമരകത്തെ മുഴുവൻ വീടുകളിലും തൊഴിലുറപ്പ് തൊഴിലാളികൾ നേരിട്ടെത്തി തെങ്ങിൻ തൈ നട്ടുകൊടുക്കും. തെങ്ങ് വളരുന്നത് കുമരകത്ത് ടൂറിസത്തിനും ഗുണകരമാകും.കോഴിക്കോട് നിന്ന് എത്തിച്ചത്: 8000 വിത്ത് തേങ്ങ