
അശ്വതി: കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹായിക്കും. ഇഷ്ടപ്പെട്ട വിവാഹം നടക്കും. പ്രതീക്ഷിക്കാത്ത മേഖലയിൽ നിന്ന് പ്രതികൂല അവസ്ഥ. ഭാഗ്യദിനം വ്യാഴം.
ഭരണി: മാതാവിൽ നിന്നും, ജീവിതപങ്കാളിയിൽ നിന്നും നേട്ടങ്ങളുണ്ടാകും. മംഗളവേളകളിൽ പങ്കെടുക്കും.തെറ്റിദ്ധാരണ ഉണ്ടാകുന്ന തരത്തിൽ പെരുമാറ്റങ്ങൾ ഒഴിവാക്കേണ്ടതാണ്. ചില കാര്യങ്ങളിൽ തടസം. ഭാഗ്യദിനം തിങ്കൾ.
കാർത്തിക: കുടുംബവുമൊത്ത് വിനോദയാത്രയ്ക്കു പോകും. പ്രവർത്തന മേഖലകളിൽ ഉത്തരവാദിത്വം വർദ്ധിക്കും. കുടുംബജീവിതത്തിൽ നിസാര കലഹങ്ങൾക്ക് സാദ്ധ്യത. സഹോദരങ്ങൾക്കായി പണം ചെലവഴിക്കും. ഭാഗ്യദിനം ഞായർ.
രോഹിണി: പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. മനസിന്റെ സന്തോഷം, മാനസികമായ ഉല്ലാസം എന്നിവ ലഭിക്കും. തൊഴിലിലും മറ്റു മേഖലകളിലും നേട്ടമുണ്ടാകും. കുടുംബത്തിൽ ചില്ലറ അരിഷ്ടതകൾക്ക് സാദ്ധ്യത. ഭാഗ്യദിനം ബുധൻ.
മകയിരം: മേലധികാരികളുടെ പ്രീതി സമ്പാദിക്കും. മത്സര പരീക്ഷകളിലും ഇന്റർവ്യൂകളിലും ജയം. അലസത ഒഴിവാക്കി ശ്രദ്ധയോടുകൂടി കാര്യങ്ങൾ നടത്തേണ്ടതാണ്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടും. ഭാഗ്യദിനം വെള്ളി.
തിരുവാതിര: സാമ്പത്തിക വിഷമതകൾ മറികടക്കും. തൊഴിൽ രംഗത്ത് ഉത്തരവാദിത്വം വർദ്ധിക്കും. സന്താന സൗഭാഗ്യത്തിന് സാദ്ധ്യത. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്ക് അത്ര നല്ല സമയമല്ല. ഭാഗ്യദിനം ശനി.
പുണർതം: മംഗളകരമായ ചടങ്ങുകളിൽ പങ്കെടുക്കും. പൊതുപ്രവർത്തന രംഗത്തുള്ളവർക്ക് പേരും പ്രശസ്തിയും ലഭിക്കും. പ്രവർത്തനമേഖലയിൽ അലസത ഉണ്ടാകാതെ മുന്നോട്ട് പോകേണ്ടതാണ്. ഭാഗ്യദിനം തിങ്കൾ.
പൂയം: ഉന്നത വിദ്യാഭ്യാസത്തിന് അവസരം. മത്സര പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്ക് മികച്ച അവസരം. ആഡംബര വസ്തുക്കളോട് ഭ്രമം കൂടും. സാമ്പത്തിക ഇടപാടുകളിൽ നിയന്ത്രണം വേണം. ഭാഗ്യദിനം ശനി.
ആയില്യം: പേരും പ്രശസ്തിയും കൈവരിക്കും. പൈതൃക സ്വത്തുക്കൾ ലഭിക്കും. ജീവിതത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാകും. ആരോഗ്യം, പൊലീസ്, സൈന്യം എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് ഉത്തരവാദിത്വം വർദ്ധിക്കും. ഭാഗ്യദിനം ബുധൻ.
മകം: രോഗശമനമുണ്ടാകും. ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കും. പുതിയ തൊഴിലിന് സാദ്ധ്യത. മുതിർന്ന ബന്ധുക്കൾക്ക് ശാരീരിക അസ്വസ്ഥതകൾ വന്നേക്കാം. ധനനഷ്ടത്തിന് സാദ്ധ്യത. ഭാഗ്യദിനം വെള്ളി.
പൂരം: ബന്ധുജനങ്ങളുമായി കൂടുതൽ അടുത്തിടപഴകും. മാനസിക സന്തോഷം വർദ്ധിക്കും. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടാൻ സാദ്ധ്യത. വാഹനം ഉപയോഗിക്കുന്നവർ അവ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ഭാഗ്യദിനം ചൊവ്വ.
ഉത്രം: ദൈവാധീനം അനുകൂലമാണ്. അടുത്ത സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കും. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. വ്യവസായ, വാണിജ്യ രംഗത്ത് അനുകൂല സമയമല്ല. ഭാഗ്യദിനം വ്യാഴം.
അത്തം: കഠിനപ്രയത്നത്താൽ പരീക്ഷയിൽ ഉന്നത വിജയം നേടും. വസ്തു ഇടപാടിൽ നേട്ടം. പുതിയ സ്നേഹബന്ധങ്ങൾ ഉടലെടുക്കും. വേണ്ടപ്പെട്ടവരുടെ വേർപാടിൽ വേദനിക്കും. വിദേശ ജോലിയിൽ സാമ്പത്തിക ഇടിവുണ്ടായേക്കും. ഭാഗ്യദിനം തിങ്കൾ.
ചിത്തിര: സന്താനഭാഗ്യത്തിന് സാദ്ധ്യത. കുടുംബവസ്തു തർക്കങ്ങൾ പരിഹരിക്കും. സംഗീതമേഖലയിൽ നല്ല അവസരം. വാഹനം മാറ്റി വാങ്ങും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ശാരീരിക പ്രശ്നങ്ങൾക്ക് സാദ്ധ്യത. ഭാഗ്യദിനം വെള്ളി.
ചോതി: ഗുരുക്കന്മാരുടെ അനുഗ്രഹത്താൽ മികച്ച വിജയം കൈവരിക്കും.നിർമ്മാണ മേഖലയിൽ കുതിച്ചുചാട്ടം ഉണ്ടാകും. പണയവസ്തു തിരിച്ചെടുക്കും. ജാമ്യം നിന്നതിൽ പ്രയാസത്തിന് സാദ്ധ്യത. ഭാഗ്യദിനം ചൊവ്വ.
വിശാഖം: ആരോപണങ്ങളിൽ നിന്ന് കുറ്റവിമുക്തനാകും. അധികൃതരുടെ നിർബന്ധത്താൽ പ്രത്യേക വിഭാഗത്തിന്റെ ചുമതല ഏറ്റെടുക്കും. സാമ്പത്തിക നേട്ടം കുറവെങ്കിലും കർമ്മമേഖലയിൽ തൃപ്തികരമായ ഫലമുണ്ടാകും. ഭാഗ്യദിനം വ്യാഴം.
അനിഴം: പുതിയ മേഖലകളിൽ പ്രവർത്തനം തുടങ്ങാൻ ശ്രമിക്കും. വാഹനം മാറ്റി വാങ്ങും. തൊഴിൽ പരമായ തടസ്സങ്ങൾ ഉണ്ടാകും. ആത്മീയകാര്യങ്ങളിൽ താത്പര്യം വർദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക. ഭാഗ്യദിനം ശനി.
തൃക്കേട്ട: വീടുപണിക്ക് തുടക്കം കുറിക്കും. മനസമാധാനം കൈവരും. വാഹനം മാറ്റി വാങ്ങും. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. യാത്രകൾ സുഗമമാകും. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാം. ഭാഗ്യദിനം ചൊവ്വ.
മൂലം: കടം കൊടുത്ത സംഖ്യ ഗഡുക്കളായി തിരികെ ലഭിക്കും. പുതിയ ജോലികൾ ഏറ്റെടുക്കും. പുതിയ ഭൂമി വാങ്ങാൻ ആലോചിക്കും. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ കൂട്ടുകച്ചവടത്തിൽ നിന്ന് പിന്മാറും. ഭാഗ്യദിനം ബുധൻ.
പൂരാടം: വിവിധ മേഖലകളിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. ഉദ്യോഗസ്ഥർക്ക് അനുകൂല സാഹചര്യം വന്നുചേരും. പുതിയ ജോലിയിൽ പ്രവേശിക്കും. ശാരീരിക പ്രശ്നങ്ങൾ വിഷമിപ്പിക്കും. ഭാഗ്യദിനം ഞായർ.
ഉത്രാടം: സാമ്പത്തികമായി മെച്ചപ്പെടും. ജോലിയിൽ സമാധാനമുണ്ടാകും. ഏറ്റെടുത്ത ജോലി കൃത്യമായി ചെയ്തു തീർക്കും. സന്താനങ്ങളുടെ അഭിവൃദ്ധിയിൽ സന്തോഷിക്കാനവസരം. ചില കാര്യങ്ങളിൽ തടസ സാദ്ധ്യത. ഭാഗ്യദിനം ചൊവ്വ.
തിരുവോണം: കാർഷിക മേഖലയിൽ നേട്ടം. പരീക്ഷകളിൽ വിജയിക്കും. വിവാഹ തടസം നീങ്ങും. ആത്മീയകാര്യങ്ങൾക്ക് സമയം കണ്ടെത്തും. ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകും. കുടുംബത്തിൽ അരിഷ്ടതകൾക്ക് സാദ്ധ്യത. ഭാഗ്യദിനം ഞായർ.
അവിട്ടം: ഐ.ടി മേഖലയിൽ പുതിയ തൊഴിലവസരമുണ്ടാകും. ഗൃഹനിർമ്മാണത്തിൽ ചില്ലറ തടസങ്ങൾക്ക് സാദ്ധ്യത. കൃഷിത്തോട്ടം വിപുലീകരിക്കും. ത്വക് രോഗത്തിന് വിദഗ്ദ്ധ ചികിത്സ തേടും. ഭാഗ്യദിനം ശനി.
ചതയം: ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. അർഹമായ പൂർവിക സ്വത്ത് ലഭിക്കും. പൊതു പ്രവർത്തനരംഗത്ത് ശോഭിക്കും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. ഭാഗ്യദിനം തിങ്കൾ.
പൂരുരുട്ടാതി: ഭാഗ്യയോഗത്താൽ കാര്യങ്ങൾ അനുകൂലമാകും. ലോൺ, ചിട്ടി എന്നിവ അനുകൂലമായി കിട്ടും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാദ്ധ്യത. വിദ്യാർത്ഥികൾക്ക് അത്ര നല്ല സമയമല്ല. ഭാഗ്യദിനം ബുധൻ.
ഉത്രട്ടാതി: സിവിൽ കേസുകൾ അനുകൂലമാകും. പാർട്ട് ടൈം ബിസിനസിൽ മെച്ചമുണ്ടാകും. വിദേശയാത്ര അനുകൂലമാകും. സാമ്പത്തിക നേട്ടുമുണ്ടാകും. പ്രൊഫഷണലുകൾക്ക് ജോലിഭാരം കൂടും. ആരോഗ്യം സൂക്ഷിക്കണം. ഭാഗ്യദിനം വെള്ളി.
രേവതി: സംഘടനയിൽ സ്ഥാനക്കയറ്റം. മത്സരങ്ങളിൽ വിജയം. പുതിയ പ്രോജക്ട് വർക്കുകളിൽ നേട്ടം. കൃഷി ചെയ്യുന്നവർക്ക് അധിക ലാഭം. സാമ്പത്തിക ബാദ്ധ്യതയും ചെലവും കൂടും. ഉദരരോഗത്തിന്സാദ്ധ്യത. ഭാഗ്യദിനം തിങ്കൾ.